ഗുണ്ടാ നിയമപ്രകാരം ശിക്ഷ അനുഭവിക്കുന്ന അസീസാണ് സുരേഷിനെ ആക്രമിച്ചത്

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ സംഘര്‍ഷം. പെരിയ ഇരട്ടക്കൊലക്കേസ് പ്രതി കെ എം സുരേഷിന് ഗുരുതര പരിക്ക്. ഗുണ്ടാ നിയമപ്രകാരം ശിക്ഷ അനുഭവിക്കുന്ന അസീസാണ് സുരേഷിനെ ആക്രമിച്ചത്.
സുരേഷിന്‍റെ തലയ്ക്കാണ് അടിയേറ്റത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ച സുരേഷിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ആവശ്യമെങ്കില്‍ വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പെരിയ ഇരട്ടക്കൊലക്കേസിലെ മൂന്നാം പ്രതിയാണ് സിപിഎം പ്രവര്‍ത്തകനായ സുരേഷ്. രാവിലെ രണ്ടാം ബ്ലോക്കിനടുത്ത് വച്ച് വ്യായാമം ചെയ്യവെയാണ് സുരേഷിന് നേരെ ആക്രമണമുണ്ടായത്.
ജയിലിനുള്ളില്‍ കഞ്ചാവ് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് സൂചന. പ്രതികള്‍ക്ക് ഉപയോഗിക്കാന്‍ ജയിലില്‍ കഞ്ചാവ് ലഭിക്കുന്നുണ്ടെന്നതിലേക്ക് വിരല്‍ ചൂണ്ടുകയാണ് സംഭവം. ജയില്‍ ജീവനക്കാരെയും പ്രതികള്‍ മര്‍ദിക്കാറുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy