തിരുവനന്തപുരം : വെള്ളിയാഴ്ച ഏറെ വൈകി കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച lock down ഇളവുകളില്‍ പ്രതികരണവുമായി മന്ത്രി  ഇ പി ജയരാജന്‍...


COMMERCIAL BREAK
SCROLL TO CONTINUE READING

ന​ഗരപരിധിയ്ക്ക് പുറത്ത് കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയ തീരുമാനം ആശ്വാസകരമെന്ന് അഭിപ്രായപ്പെട്ട മന്ത്രി സംസ്ഥാനത്ത് കടകള്‍ തുറക്കുന്നത് സംബന്ധിച്ച്‌ കൂടിയാലോചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്നും പറഞ്ഞു.


കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഇന്നലെ രാത്രി വൈകിയാണ് വന്നത്, കേരളത്തില്‍  ഇളവുകള്‍ സംബന്ധിച്ച്‌ ഉടന്‍ തന്നെ തീരുമാനമെടുക്കും. ഇന്നുതന്നെ ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയേക്കു൦, മന്ത്രി പറഞ്ഞു


കടുത്ത നിയന്ത്രണങ്ങളെത്തുടര്‍ന്നാണ് കോവിഡ്‌ മഹാമാരിയെ പിടിച്ചുകെട്ടാന്‍ നമുക്ക് സാധിച്ചത്. അതുകൊണ്ടു തന്നെ ജാ​ഗ്രത ഇനിയും തുടരേണ്ടതുണ്ട്. ഇളവ് നല്‍കിയതുമൂലം ജനങ്ങള്‍ കൂട്ടത്തോടെ ഇറങ്ങുന്നത് തിരിച്ചടിയായേക്കാം. അതുകൊണ്ട് ജനങ്ങള്‍ സാമൂഹിക അകലം പാലിക്കല്‍ അടക്കം കര്‍ശന നിയന്ത്രണങ്ങള്‍ തുടരേണ്ടതുണ്ട്, മന്ത്രി കൂട്ടിച്ചേര്‍ത്തു.


വെള്ളിയാഴ്ച രാത്രിയാണ് വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ള lock down ഇളവുകളുമായി ബന്ധപ്പെട്ട പുതിയ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയത്.  പുതിയ ഉത്തരവ് അനുസരിച്ച്  ചെറിയ കടകള്‍ക്ക്  ഇന്നുമുതല്‍ പ്രവര്‍ത്തിക്കാ൦.  ഹോട്ട്സ്‌പോട്ട് അല്ലാത്ത സ്ഥലങ്ങളില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കാമെന്ന് ഉത്തരവില്‍ പറയുന്നു. അതേസമയം,  മാളുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടില്ല.


നഗരപരിധിയ്ക്ക് വെളിയില്‍ ഷോപ്പ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്‌ട് പ്രകാരം പ്രവര്‍ത്തിക്കുന്ന എല്ലാ കടകള്‍ക്കും ഇളവ് ബാധകമാണ്. 50% ജീവനക്കാര്‍ മാത്രമേ കടകളില്‍ പാടൂള്ളൂ. ഇവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം കമ്പോളങ്ങള്‍ക്ക് നിയന്ത്രണത്തില്‍ ഇളവ് ഇല്ല.


കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഇളവുകള്‍ വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും  വലിയ ആശ്വാസമാണ്. അതേസമയം, നിബന്ധനകള്‍ പാലിക്കേണ്ടത് ഈ ഘട്ടത്തില്‍ അത്യന്തം  അനിവാര്യമാണ്...