Petrol Diesel Price: സംസ്ഥാനത്ത് ഡീസലിന് പിന്നാലെ പെട്രോള്‍ വിലയും (Petrol Diesel Rate) കുതിക്കുന്നു.  വില വർധനവ് ഇപ്പോൾ സര്‍വകാല റെക്കോഡില്‍ എത്തിയിരിക്കുകയാണ്.  സംസ്ഥാനത്ത് പെട്രോളിന് ഇന്ന് 35 പൈസയാണ് കൂടിയത്. ഇതോടെ കൊച്ചിയില്‍ ഇന്നത്തെ പെട്രോള്‍ വില ലിറ്ററിന് 86 രൂപ 32 പൈസയായിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ വിലവർദ്ധനവോടെ 2018 ഒക്ടോബറിലെ റെക്കോർഡാണ് (High Record) തകർന്നത്.  2018 ഒക്ടോബറിൽ പെട്രോളിന് (Petrol Rate) 85 രൂപ 95 പൈസയായിരുന്നു.  തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 88 രൂപ 06 പൈസയാണ്. അതുപോലെ ഡീസലിന് (Diesel Rate) കൂടിയത് 37 പൈസയാണ് ഇതോടെ തിരുവനന്തപുരത്ത് ഡീസലിന് വില 82 രൂപ 14 പൈസയായിട്ടുണ്ട്.


Also Read: Republic Day 2021: ഇന്ത്യയുടെ സൈനിക ശക്തിയുടേയും സാംസ്കാരിക പൈതൃകത്തിന്റെയും നേർക്കാഴ്ച ഇന്ന് ലോകം കാണും 


അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് (Crude Oil) വില കുറഞ്ഞ് നില്‍ക്കുമ്പോഴാണ് എണ്ണക്കമ്പനികള്‍ ഇന്ധനവില കൂട്ടുന്നത് എന്നത് ശ്രദ്ധേയമാണ്.  അത് മാത്രമല്ല ഇതോടൊപ്പം സംസ്ഥാനത്തെ നികുതി കൂടി ചേരുമ്പോൾ സാധാരണക്കാരന്റെ അവസ്ഥ വളരെ ബുദ്ധിമുട്ടിലകുന്നു എന്നത് പറയേണ്ടതില്ലല്ലോ.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക