Petrol Price Today : വീണ്ടും ഉയർന്ന് രാജ്യത്തെ ഇന്ധന വില; നട്ടം തിരിഞ്ഞ് ജനങ്ങൾ
തിരുവനന്തപുരത്ത് പെട്രോൾ വില 102 രൂപയായി. ഡീസൽ വില 96.22 രൂപയാണ്.
Thiruvananthapuram : രാജ്യത്ത് ഇന്ധനവില (Fuel Price) വീണ്ടും വർധിപ്പിച്ചു. ഇന്ന് പെട്രോളിന് 35 പൈസയും ഡീസലിന് 10 പൈസയുമാണ് വർധിപ്പിച്ചിരിക്കുന്നത്. ഇതോട് കൂടി തിരുവനന്തപുരത്ത് പെട്രോൾ വില 102 രൂപയായി. ഡീസൽ വില 96.22 രൂപയാണ്. കൊച്ചിയിൽ പെട്രോൾ വില 100.77 രൂപയാണ്. ഡീസലിന്റെ വില 94.55 രൂപയാണ് ഉയർന്നിട്ടുണ്ട്.
കോഴിക്കോട് പെട്രോൾ (Petrol) വില 101.05 രൂപയും ഡീസൽ വില 94 രൂപ 82 പൈസയുമാണ്. രാജ്യത്ത് പെട്രോളിൻ ഏറ്റവും ഉയർന്ന നിരക്കുള്ളത് രാജസ്ഥാനിലെ ഗംഗാനഗറിലാണ്. അവിടെ പെട്രോളിന്റെ വില ലിറ്ററിന് 111.87 രൂപയാണ്. മുംബൈയിൽ പെട്രോൾ വില 106.59 രൂപയാണ്.
ALSO READ: Petrol Diesel Price Kerala: പെട്രോളിന് 35 പൈസ,ഡീസലിന് 29 പൈസ ഇന്ന് ഇന്ധന വില കൂടിയത് ഇങ്ങിനെ
ഇന്ത്യയിലെ പ്രധാന മെട്രോ നഗരങ്ങളിൽ എല്ലാം തന്നെ പെട്രോൾ വില 100 രൂപ പിന്നീട് കഴിഞ്ഞു. ഇവിടെയെല്ലാം തന്നെ ഡീസൽ വിലയും (Diesel Price) നൂർ രൂപയോട് അടുത്ത് കൊണ്ടിരിക്കുകയാണ്. ചെന്നൈയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 101. 37 രൂപയും ബാംഗ്ലൂരിൽ 103.93 രൂപയുമാണ്.
ALSO READ: Petrol Price Kerala: ഇന്ന് സെഞ്ചുറി അടിച്ച് പെട്രോൾ വില, മൂന്നിടങ്ങളിൽ 100 രൂപ
അന്താരാഷ്ട്ര വിപണിയിൽ മൂന്ന് വർഷത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇപ്പോൾ ക്രൂഡ് ഓയിലിന് (Crude Oil) ഉള്ളത്. മാത്രമല്ല വരും ദിവസങ്ങളിലും ഇതുമൂലം രാജ്യത്ത് ഇന്ധനവില വർധിക്കാൻ സാധ്യതയുണ്ട്. രാജ്യത്ത് 16 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ഇന്ധന വില 100 രൂപ കടന്നിട്ടുണ്ട്.
ALSO READ: Kerala Petrol Price: ഇന്ധന വിലയിൽ വർധന, തിരുവനന്തപുരത്ത് ലിറ്ററിന് 98 രൂപ
ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ വിദേശ വിനിമയ നിരക്കിലെ മാറ്റങ്ങൾ കണക്കിലെടുത്താണ് ആഭ്യന്തര ഇന്ധന വിലയെ ആഗോള മാനദണ്ഡങ്ങളുമായി യോജിപ്പിക്കുന്നത്. എല്ലാ ദിവസവും രാവിലെ 6 മുതൽ ഇന്ധന വിലയിലുള്ള മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. മൂല്യവർദ്ധിത നികുതി അല്ലെങ്കിൽ വാറ്റ് കാരണം വിവിധ സംസ്ഥാനങ്ങളിൽ ഇന്ധന നിരക്ക് (Fuel Price) വ്യത്യസമായി രേഖപെടുത്തുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...