കൊച്ചി: വലിയ മാറ്റമൊന്നുമില്ലാതെ ഇന്നും പെട്രോളിന് വിലകൂടി. 29 പൈസയാണ് വർധിച്ചത്. ഡീസലിനും 31 പൈസ കൂടി.ഡീസലിന് അടുത്തിടെയുള്ള ഏറ്റവും വലിയ വില വര്‍ധനയാണിത്. (petrol price split up in kerala) മെയ് നാലിന് ശേഷം 24-ാം തവണയാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 96 രൂപ 51 പൈസയും ഡീസലിന് 91 രൂപ 97 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ വില ലീറ്ററിന് 98 രൂപ 39 പൈസയും, ഡീസലിന് 93 രൂപ 74 പൈസയുമാണ് ഇന്നത്തെ നിരക്ക്. പ്രമീയം പെട്രോളിന് നേരത്തെ തന്നെ 100 രൂപ കടന്നിരുന്നു ഇടുക്കി അടക്കമുള്ള ജില്ലകളിൽ ഇത് നിലവിൽ വന്ന നിരക്കാണ്.
ആഗോള വിപണിയിലെ പ്രശ്നങ്ങളാണ് പെട്രോൾ വില കൂടാൻ കാരണമെന്നാണ് വിലയിരുത്തുന്നത്. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ പെട്രോളിനെ ജി.എസ്.ടി പരിധിയിൽ ഉൾപ്പെടുത്താൻ വിസമ്മതിച്ചിരുന്നു.
മറ്റ് ജില്ലകളിലെ വിലവിവരം
ആലപ്പുഴ-97.46
എറണാകുളം-96.51
ഇടുക്കി-97.62
കണ്ണൂർ-96.87
കാസർകോട്-97.32
കൊല്ലം-97.77
കോട്ടയം-96.95
കോഴിക്കോട്-96.85
മലപ്പുറം-97.15
പാലക്കാട്-97.97
പത്തനംതിട്ട-97.42
തൃശ്ശൂർ-96.94
തിരുവനന്തപുരം-98.39
വയനാട്-97.12
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...