PG Doctors Strike | എമർജൻസി ഡ്യൂട്ടികളിൽ പ്രവേശിക്കാൻ പിജി ഡോക്ടർമാർ, ഒപി ബഹിഷ്ക്കരണം തുടരും
മന്ത്രിയുമായി നടത്തിയ ചർച്ചയിലെ പുരോഗതി കണക്കിലെടുത്താണ് ഡോക്ടർമാരുടെ തീരുമാനം.
തിരുവനന്തപുരം: അത്യാഹിത വിഭാഗങ്ങളിൽ ഡ്യൂട്ടിയിൽ പ്രവേശിക്കുമെന്ന് പിജി ഡോക്ടർമാർ (PG Doctors). പിജി ഡോക്ടർമാരുടെ അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രിയുമായി (Health Minister) നടത്തിയ ചർച്ചയിലെ പുരോഗതി കണക്കിലെടുത്താണ് തീരുമാനം. രോഗികളുടെ ബുദ്ധിമുട്ട് പരിഗണിച്ചാണ് തീരുമാനമെന്ന് കെ.എം.പി.ജി.എ അറിയിച്ചു. അതേസമയം ഒ.പി വാർഡ് ബഹിഷ്കരണം തുടരാനാണ് പിജി ഡോക്ടർമാരുടെ തീരുമാനം.
അഞ്ച് ദിവസമാണ് എമർജൻസി ഡ്യൂട്ടികൾ ബഹിഷ്കരിച്ച് പിജി ഡോക്ടർമാർ സമരം ചെയ്തത്. കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രിയുമായി നടത്തിയ ചർച്ചയിൽ പ്രതീക്ഷയുണ്ട്. ഇതേ തുടർന്നാണ് അത്യാഹിത വിഭാഗം ബഹിഷ്കരിച്ചുള്ള സമരം പിൻവലിച്ചതും ഡ്യൂട്ടിയിൽ കയറാൻ തീരുമാനിച്ചതും. എന്നാൽ ആവശ്യങ്ങൾ പൂർണമായും പരിഹരിക്കുന്നത് വരെ സമരം തുടരുമെന്നും അസോസിയേഷൻ അറിയിച്ചു.
Also Read: PG Doctors strike | ആവശ്യങ്ങളിൽ രേഖാമൂലം വ്യക്തത വരുത്തണം, സമരം തുടരുമെന്ന് പിജി ഡോക്ടർമാർ
മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥരുമയി ഇന്ന് വീണ്ടും ചർച്ചയുണ്ട്. ചർച്ചയിൽ പ്രശ്നപരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും പിജി ഡോക്ടർമാർ പറഞ്ഞു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാണ് ചർച്ച. ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ സ്റ്റൈപ്പൻഡ് വർധന, കൂടുതൽ നോൺ അക്കാദമിക്ക് റസിഡന്‍റ് ഡോക്ടർമാരെ നിയമിക്കുക അങ്ങനെ പിജി ഡോക്ടർമാരുടെ ജോലിഭാരം കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളിൽ സമവായമാകാത്ത സാഹചര്യത്തിലാണ് ഉദ്യോഗസ്ഥ തല ചർച്ച. ആവശ്യങ്ങളിൽ സർക്കാർ രേഖാമൂലം വ്യക്തത നൽകണമെന്നാണ് സമരക്കാരുടെ ആവശ്യം.
സമരക്കാരുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയിരുന്നു. ഡോക്ടർമാരുടെ ജോലിഭാരം സംബന്ധിച്ച് പരിശോധിക്കുന്നതിനായി സമിതിയെ നിയോഗിക്കുമെന്നും മെഡിക്കൽ കോളേജുകളിൽ റെസിഡൻസി മാനുവലുകൾ പാലിക്കുമെന്നുമാണ് മന്ത്രി ഉറപ്പ് നൽകി.
Also Read: PG Doctor's Strike : പിജി ഡോക്ടർമാരുടെ സമരം: വീണ്ടും ചർച്ചയ്ക്ക് ഒരുങ്ങി ആരോഗ്യ മന്ത്രി
അതേസമയം പിജി ഡോക്ടർമാരുടെ സമരത്തിനുള്ള പ്രത്യക്ഷ പിന്തുണ മെഡിക്കൽ കോളജ് ഹൗസ് സർജൻസ് പിൻവലിച്ചു. കെ.എം.പി.ജി.എയെ പിന്തുണച്ച് ഇനി സമരം ചെയ്യില്ലെന്ന് അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...