കോഴിക്കോട്: കൂടരഞ്ഞി കുളിരാമൂട്ടിയിൽ നടന്ന വാഹനാപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം.  പിക്കപ്പ് വാൻ കടയിലേക്ക് ഇടിച്ചു കയറിയായിരുന്നു അപകടം.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഓട്ടോമാറ്റിക് ​ഗേറ്റിൽ കുരുങ്ങി മരിച്ച പേരക്കുട്ടിയെ കാണാനെത്തിയ മുത്തശ്ശി കുഴഞ്ഞുവീണ് മരിച്ചു


അപകടത്തിൽ കുളിരുമുട്ടി സ്വദേശികളായ ജോൺ കമുങ്ങുംതോട്ടിൽ, സുന്ദരൻ പുളിക്കുന്നത്ത് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടം നടന്നത് രാവിലെ 9:40 ഓടെയായിരുന്നു. 


Also Read: ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ്റെ ഭാര്യ ഉമെ അഹമ്മദ് ഷിഷിർ ആരാണെന്ന്‌ അറിയാം...


പൂവാറാന്തോട്ടിൽ നിന്ന് താഴേക്ക് വരികയായിരുന്ന വാഹനം നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പടെ നിരവധി പേർ ബസ് കാത്തുനിൽക്കുന്ന കടയ്ക്ക് മുന്നിലായിരുന്നു അപകടം നടന്നത്. അപകടം ഉണ്ടാവുന്നതിന്റെ തൊട്ടുമുമ്പായി ബസ്സ് കടന്നുപോയതിനാൽ വലിയ ദുരന്തം ഒഴിവായെന്നാണ് നാട്ടുകാർ പറഞ്ഞത്.‌


മാവേലിക്കര കൊലപാതകം: ക്വട്ടേഷൻ നൽകിയ വനിതാ സുഹൃത്ത് ഉൾപ്പെടെ മൂന്നുപേർ പിടിയിൽ!


നഗരമധ്യത്തിൽ നടന്ന യുവാവിൻ്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയ കൊല്ലപ്പെട്ട രാജേഷിൻ്റെ വനിതാ സുഹൃത്ത് ഉൾപ്പടെ മൂന്ന് പേർ പിടിയിലായിട്ടുണ്ട്.  


Also Read: 2025 ന് മുൻപ് ഇവർ കോടീശ്വരന്മാരാകും, ശനി നൽകും രാജകീയ ജീവിതവും പ്രശസ്തിയും!


പത്തനംതിട്ട കുന്നന്താനം സ്വദേശിനി സ്മിത.K.രാജ്, രാജേഷിൻ്റെ സുഹൃത്തുക്കളായ ചെന്നിത്തല കാരാഴ്മ മനാതിയിൽ ബിജു, ഇലവുംതിട്ട സ്വദേശിയായ സുനു എന്നിവരെയാണ് മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തത്.  സംഭവം നടന്നത് ജൂൺ 18 നാണ്.  അന്ന്  പുലർച്ചയോടെ ചെന്നിത്തല കാരഴ്മ ഒരിപ്രം കാർത്തികയിൽ രാജേഷിനെയാണ് മിച്ചൽ ജംഗ്ഷന് വടക്കുഭാഗത്തു ബാങ്കിൻ്റെ മുൻവശത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. 


Also Read: സൂപ്പര്‍ എട്ടില്‍ ജയത്തോടെ തുടക്കം; അഫ്ഗാനെ ഇന്ത്യ പൂട്ടിയത് 47 റണ്‍സിന്


പ്രതികളെ കണ്ടെത്തുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ചെങ്ങന്നൂർ ഡിവൈഎസ്പി കെ. എൻ രാജേഷിൻ്റെ മേൽനോട്ടത്തിൽ മാവേലിക്കര പോലീസ് ഇൻസ്‌പെക്ടർ ബിജോയിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.