Kochi : രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ (Pinarayi 2.0) സത്യപ്രതിജ്ഞ ചടങ്ങ് (Oath Ceremony) തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ (Thiruvananthapuram Central Stadium) നടത്തുമ്പോൾ പരമാവധി ആളുകളെ കുറയ്ക്കാൻ ശ്രമിക്കണമെന്ന് സംസ്ഥാന ഹൈക്കോടതി (Kerala High Court). ഓൺലൈനിലൂടെ ചടങ്ങ് വീക്ഷിക്കാൻ സാധിക്കുന്നതിനാൽ എംഎൽഎമാരുടെ കുടുംബാംഗങ്ങളെ ചടങ്ങിൽ നിന്നൊഴിവാക്കണമെന്ന് ഹൈക്കോടതിയുടെ നിർദേശം. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവിലെ സർക്കാർ നിശ്ചിയിച്ചിരിക്കുന്ന സംഖ്യയിൽ നിന്ന് ആളുകളുടെ എണ്ണം കുറച്ചായിരിക്കണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്. എന്നാൽ ചടങ്ങ് സംഘടിപ്പിക്കുന്നതിന് യാതൊരു തടസ്സവും കോടതി പറഞ്ഞിട്ടില്ല. ചീഫ് ജസ്റ്റിസ് അധ്യക്ഷനായി ബെഞ്ചാണ് രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ സത്യപ്രതിജ്ഞയിൽ കോവിഡും ട്രിപ്പിൾ ലോക്ഡൗൺ സാഹചര്യത്തിൽ 500 പേരെ പങ്കെടുപ്പിക്കുന്നതിനെതിരെയുള്ള ഹർജി പരിഗണിച്ചത്. 


ALSO READ : സത്യപ്രതിജ്ഞാ ചടങ്ങ്: എണ്ണം കുറയ്ക്കുന്നത് ഉചിതമെന്ന് കോടതി; സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു


ചടങ്ങിന് ആവശ്യമായിട്ടുള്ളവർ തന്നെയാണോ പങ്കെടുക്കുന്നതെന്ന് ഉറപ്പ് വരുത്തണമെന്ന് കോടതി അറിയിക്കുകയും ചെയ്തു. അതിനാൽ നിലിവലെ കോവിഡ് സാഹചര്യം മറന്ന് ചടങ്ങ് സംഘടിപ്പിക്കരുതെന്ന് കോടതി എടുത്ത് പറയുകയുമുണ്ടായി. തൃശൂരിലെ ചികിത്സ നീതി എന്ന സംഘടനയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.


ALSO READ : സത്യപ്രതിജ്ഞ നടക്കുന്ന തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചു


500 പേരെ പങ്കെടുപ്പിച്ച് ചടങ്ങ് സംഘടിപ്പിക്കാനിയിരുന്നു സർക്കാരിന്റെ തീരുമാനം. എന്നാൽ യുഡിഎഫ് എംഎൽഎമാരും ജുഡീഷ്യൽ ഓഫീസർമാരും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കില്ല എന്നറിയിച്ചതിനാൽ 350ൽ താഴെ മാത്രമെ ആൾക്കാരുണ്ടാകു എന്ന് സർക്കാർ കോടതിയിൽ വിശദീകരണം നൽകി. 5000 പേർക്ക് സൗകര്യമുള്ള വലിയ തുറസായ സെൻട്രൽ സ്റ്റേഡിയത്തിൽ എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചു.


ALSO READ : Pinarayi 2.0 : കോവിഡിനിടയിൽ സത്യപ്രതിജ്ഞ മാമങ്കം, യുഡിഎഫ് നേതാക്കൾ ചടങ്ങ് ബഹിഷ്കരിക്കും


അതേസമയം സത്യപ്രതിജ്ഞ ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിച്ച തീരുമാനം ഉചിതമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നടത്തിയ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പ്രതിപക്ഷത്തെ നിർബന്ധിച്ച് പങ്കെടുപ്പിക്കാൻ സാധിക്കില്ലല്ലോ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക