സത്യപ്രതിജ്ഞാ ചടങ്ങ്: എണ്ണം കുറയ്ക്കുന്നത് ഉചിതമെന്ന് കോടതി; സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു

കൊറോണ സാഹചര്യത്തിൽ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കുന്നതാണ് നല്ലതെന്നാണ് കോടതിയുടെ നിരീക്ഷണം.  

Written by - Zee Malayalam News Desk | Last Updated : May 19, 2021, 02:00 PM IST
  • കൊറോണ സാഹചര്യത്തിൽ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കുന്നതാണ് നല്ലതെന്നാണ് കോടതിയുടെ നിരീക്ഷണം.
സത്യപ്രതിജ്ഞാ ചടങ്ങ്: എണ്ണം കുറയ്ക്കുന്നത് ഉചിതമെന്ന് കോടതി; സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു

കൊച്ചി:  പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് 500 പേരെ പങ്കെടുപ്പിക്കുന്നതിനെതിരെയുള്ള ഹർജിയിൽ സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി. ഹർജി ഇന്ന് ഉച്ചയ്ക്ക് 1.45ന് പരിഗണിയ്ക്കും. 

കൊറോണ സാഹചര്യത്തിൽ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കുന്നതാണ് നല്ലതെന്നാണ് കോടതിയുടെ നിരീക്ഷണം.  എണ്ണം കുറയ്ക്കാനാകുമോ എന്നതടക്കമുള്ള കാര്യങ്ങളിൽ 1.45ന് സർക്കാർ നിലപാട് അറിയിക്കണമെന്നും കോടതി അറിയിച്ചു. വീഡിയോ കോൺഫറൻസ് മുഖേനയാണ് ഹർജി പരിഗണിക്കുക.

Also Read:  Pinarayi 2.0: സത്യപ്രതിജ്ഞയ്ക്ക് 500 പേരെ പങ്കെടുപ്പിക്കുന്നതിനെതിരെയുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ചടങ്ങിൽ 500 പേരെ പങ്കെടുപ്പിക്കുന്നത്  കൊറോണ മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും അത് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

തൃശൂരിലെ ചികിത്സ നീതി എന്ന സംഘടയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. തിരുവന്തപുരത്ത് ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്ന ഈ സമയം ഇത്രയും പേരെ പങ്കെടുപ്പിച്ചുള്ള ചടങ്ങ് നിയമലംഘനമാണെന്ന് ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്.  

മാത്രമല്ല ഹൈക്കോടതി സ്വമേധയാ കേസെടുത്ത് സത്യപ്രതിജ്ഞ രാജ്ഭവനിൽ നടത്താൻ നിർദ്ദേശം നൽകണമെന്നും 50 ൽ കൂടുതൽ പേരെ പങ്കെടുക്കാൻ അനുവദിക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.  ഇതിനെതിരെ കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയയിൽ അടക്കം ഉയരുന്നത്.   

ഇതിനിടയിൽ കൊറോണ പ്രോട്ടോക്കോൾ ലംഘിച്ചുള്ള സത്യപ്രതിജ്ഞയ്ക്കെതിരെ കോടതി സ്വമേധയാ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ അനിൽ തോമസ്, ഡെമോക്രാറ്റിക് പാർട്ടി പ്രസിഡൻറ് ജോർജ്ജ് സെബാസ്റ്റ്യൻ എന്നിവരും ചീഫ് ജസ്റ്റിസിന് പരാതി നൽകിയിട്ടുണ്ട്.  നാളെയാണ് പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News