തിരുവനന്തപുരം: സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ തൊഴിലാളിക്ക് കൊവിഡ് (Covid) സ്ഥിരീകരിച്ചു. ഇലക്ട്രിക്കൽ വിഭാഗത്തിലെ കരാർ തൊഴിലാളിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കത്തിൽ വന്ന രണ്ട് തൊഴിലാളികളെ ക്വാറന്റൈനിൽ (Quarantine) പ്രവേശിപ്പിച്ചു.
500 പേരെ പങ്കെടുപ്പിച്ചുകൊണ്ട് സത്യപ്രതിജ്ഞ ചടങ്ങ് നടത്തുന്നത് പ്രോട്ടോകോൾ (Covid Protocol) ലംഘനമാണെന്ന പരാതി നിലനിൽക്കേയാണ് സെൻട്രൽ സ്റ്റേഡിയത്തിലെ തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ നടത്തിവന്നിരുന്ന കൂടുതൽ തൊഴിലാളികളെ പരിശോധനയ്ക്ക് (Covid Test) വിധേയമാക്കും.
ALSO READ: Pinarayi 2.0 : സത്യപ്രതിജ്ഞയ്ക്ക് 500 പേർ പങ്കെടുപ്പിക്കുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി
അതേസമയം, രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞയിൽ 500 പേരെ പങ്കെടുപ്പിക്കുന്നതിന് എതിരെയുള്ള ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. 500 പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ ചടങ്ങ് നടത്തുന്നത് കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും ചടങ്ങ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചികിത്സ നീതി എന്ന സംഘടനയാണ് ഹൈക്കോടതിയെ സമീപിച്ചത്.
ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്ന തിരുവനന്തപുരത്ത് 500 പേരെ പങ്കെടുപ്പിച്ചുകൊണ്ട് സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നത് നിയമലംഘനമാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു. ഹൈക്കോടതി സ്വമേധയാ കേസെടുത്ത് സത്യപ്രതിജ്ഞ രാജ്ഭവനിൽ നടത്താൻ നിർദേശം നൽകണമെന്നും അമ്പതിലധികം പേരെ പങ്കെടുക്കാൻ അനുവദിക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
വ്യാഴാഴ്ചയാണ് രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ്. കൊവിഡ് പ്രോട്ടോകൾ ലംഘിച്ച് ചടങ്ങ് നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സത്യപ്രതിജ്ഞ ചടങ്ങിൽ നിന്ന് യുഡിഎഫ് വിട്ടുനിൽക്കുമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ വ്യക്തമാക്കിയിരുന്നു. സത്യപ്രതിജ്ഞ ടിവിയിലൂടെ കണ്ടുകൊള്ളാമെന്നായിരുന്നു എംഎം ഹസന്റെ പ്രതികരണം. ഐഎംഎ സർക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് തന്നെ സത്യപ്രതിജ്ഞ ഓൺലൈനിലൂടെ നടത്തണമെന്ന നിർദേശം മുന്നോട്ട് വച്ചിരുന്നു. എന്നാൽ ഇക്കാര്യങ്ങളെല്ലാം തള്ളിക്കൊണ്ടാണ് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയൻ സത്യപ്രതിജ്ഞാ ചടങ്ങ് സെൻട്രൽ സ്റ്റേഡിയത്തിൽ 500 പേരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുമെന്ന് പ്രഖ്യാപിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy