തിരുവനന്തപുരം: ജപ്പാന്‍, കൊറിയ സന്ദര്‍ശനത്തിന് തുടക്കം കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെ വൈകുന്നേരമാണ് മുഖ്യമന്ത്രിയും സംഘവും ഒസാക്കയിലെത്തിയത്. ശേഷം ഒസാക്കയിലെ മലയാളികളുമായി മുഖ്യമന്ത്രി സംവദിച്ചു. കേരളത്തിന്‍റെ പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രവാസികള്‍ നല്‍കിയ കൈത്താങ്ങ് വളരെ വലുതാണെന്ന് പറഞ്ഞ മുഖ്യമന്ത്രി അവരെ അഭിനന്ദിച്ചു.


വ്യവസായികളും പ്രൊഫഷണലുകളും വിദ്യര്‍ത്ഥികളുമായ ഒട്ടേറെ മലയാളികള്‍ ചടങ്ങില്‍ പങ്കെടുത്തു. സംസ്ഥാനത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങളില്‍ പ്രവാസി മലയാളികള്‍ക്ക് കൂടി പങ്കാളിയാകാന്‍ ലക്ഷ്യമിട്ടാണ് ലോക കേരള സഭ തുടങ്ങിയതെന്നും മുഖമന്ത്രി ചടങ്ങില്‍ പറഞ്ഞു.


പ്രകൃതി ദുരന്തങ്ങളെ നേരിടുന്നത് എങ്ങനെയെന്നു കാണിച്ചുതരാന്‍ പറ്റിയ രാജ്യമാണ് ജപ്പാനെന്നും അതുകൊണ്ടുതന്നെ പ്രളയമടക്കമുള്ള പ്രകൃതി ദുരന്തങ്ങളെ നേരിടുന്ന മാര്‍ഗ്ഗം ജപ്പാനില്‍ നിന്നും പഠിക്കുകയെന്ന ലക്ഷ്യവും സന്ദര്‍ശനത്തിന്‍റെ ഭാഗമായി ഉണ്ടെന്നും മുഖ്യന്‍ കൂട്ടിച്ചേര്‍ത്തു.


മുഖ്യമന്ത്രിയോടൊപ്പം മന്ത്രിമാരായ ഇ.പി.ജയരാജനും എ.കെ.ശശീന്ദ്രനും മറ്റ് ഉദ്യോഗസ്ഥ പ്രമുഖരും ഉണ്ട്.  


Also read: വിദേശ സന്ദര്‍ശനം: മുഖ്യമന്ത്രിയും, മന്ത്രിമാരും ഇന്ന് പുറപ്പെടും