തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം രണ്ടുലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കിയതിന്‍റെ സന്തോഷം പങ്കുവെച്ച് മുഖ്യമന്ത്രി രംഗത്ത്.


COMMERCIAL BREAK
SCROLL TO CONTINUE READING

തന്‍റെ ഫെയ്സ് ബുക്കില്‍ ഒരു വീഡിയോയിലൂടെയാണ് മുഖ്യന്‍ തന്‍റെ സന്തോഷം പങ്കുവെച്ചിരിക്കുന്നത്.  'ആരോടും ജാതി ചോദിച്ചില്ല, മതം ചോദിച്ചില്ല എന്ന് തുടങ്ങിയുള്ള മുഖ്യന്‍റെ ഈ വീഡിയോ ഇപ്പോള്‍ വൈറല്‍ ആകുകയാണ്.


വീട് ഇല്ലെന്നു പറഞ്ഞവരെ ചേര്‍ത്തു നിര്‍ത്തുകയും അവര്‍ക്ക് കിടക്കാന്‍ ഒരു ഇടം, വീട് നല്‍കുകയും ചെയ്തുവെന്നും മുഖ്യന്‍ വീഡിയോയില്‍ പറയുന്നുണ്ട്.


വീഡിയോ കാണാം:



സംസ്ഥാന സര്‍ക്കാരിന്‍റെ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം പൂര്‍ത്തിയാക്കിയ രണ്ട് ലക്ഷം വീടുകളിലൊന്നിന്‍റെ താക്കോല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടെത്തി ഇന്നലെകൈമാറിയിരുന്നു.


Also read: ചന്ദ്രന് വീടൊരുങ്ങി, പാലുകാച്ചല്‍ ചടങ്ങില്‍ അതിഥിയായി മുഖ്യമന്ത്രി!!