തിരുവനന്തപുരം: പ്രളയ ദുരന്തത്തെ തുടര്‍ന്ന്‍ മാറ്റിവെച്ച മുഖ്യമന്ത്രി പിണറായി വിജയന്‍റെ അമേരിക്കന്‍ യാത്ര ഈ ആഴ്ചയുണ്ടാകും. ചികിത്സയ്ക്കായി അമേരിക്കയില്‍ പോകുന്ന കാര്യം മുഖ്യമന്ത്രി തന്നെയാണ് മന്ത്രിസഭായോഗത്തില്‍ വ്യക്തമാക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പതിനേഴ്‌ ദിവസത്തെ ചികിത്സയ്ക്കായി സോട്ടയിലെ റോചെസ്റ്ററില്‍ പ്രവര്‍ത്തിക്കുന്ന മയോ ക്ലിനിക്കിലേക്കാണ് അദ്ദേഹം പോവുക.


ആഗസ്റ്റ്‌ 19ന് പുറപ്പെട്ട് സെപ്റ്റംബര്‍ 6ന് തിരിച്ചെത്താനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ കനത്തമഴയെ തുടര്‍ന്നുണ്ടായ പ്രളയക്കെടുതിയില്‍ യാത്ര മാറ്റിവെയ്ക്കുകയായിരുന്നു.


അതേസമയം മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുമ്പോള്‍ പകരം ആര് ചുമതല നിര്‍വഹിക്കുമെന്ന കാര്യത്തില്‍ തീരുമാനമായില്ല.