ഇടുക്കി: മഴ കനത്തതോടെ  പൈനാപ്പിൾ വിളവെടുക്കാൻ കഴിയാതെ  വലയുകയാണ് ഇടുക്കിയിലെ കർഷകർ. വാങ്ങാൻ ആളില്ലാതായതും പൈനാപ്പിൾ കർഷകരെ ദുരിതത്തിലാക്കുന്നു. മഴ ശക്തമായതോടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പൈനാപ്പിളിന് ആവശ്യക്കാരില്ലാതായതോടെ കോടികളുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടാകുന്നത്. പ്രാദേശിക മാർക്കറ്റിൽ പൈനാപ്പിളിന് വിലയില്ലാതായതും കർഷകർക്ക് ദുരിതം സമ്മാനിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING


മഹാരാഷ്ട്ര, രാജസ്ഥാൻ, ഡൽഹി, സംസ്ഥാനങ്ങളിലേക്കു പൈനാപ്പിൾ പഴം കയറ്റുമതി വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്. എ ഗ്രേഡ് പൈനാപ്പിൾ മാത്രമാണ് ഇപ്പോൾ വിൽപന നടക്കുന്നത്. എ ഗ്രേഡ് പച്ച പൈനാപ്പിളിനു  വില ലഭിക്കുന്നുണ്ടെങ്കിലും പഴുത്ത പൈനാപ്പിൾ വാങ്ങാൻ ആളില്ലാത്ത അവസ്ഥയാണെന്നു കർഷകർ പറയുന്നു. പഴുത്ത രണ്ടാം ഗ്രേഡ് പൈനാപ്പിൾ തോട്ടങ്ങളിലും മറ്റും കിടന്നു ചീഞ്ഞു പോകുന്ന അവസ്ഥയാണ്. മഴ ശക്തമായതിനാൽ വഴിവക്കിൽ കച്ചവടം നടത്തിയിരുന്നവരും പൈനാപ്പിൾ വാങ്ങാൻ വാഴക്കുളം മാർക്കറ്റിലേക്ക് എത്താതായതോടെയാണ് രണ്ടാം ഗ്രേഡ് പൈനാപ്പിൾ വാങ്ങാനാളില്ലാതെ ചീഞ്ഞു പോകുന്നത്.  ലക്ഷക്കണക്കിനു രൂപയാണ് ഇതിലൂടെ കർഷകർക്കു നഷ്ടമാകുക. ഇതിനിടെ വളത്തിനുൾപ്പെടെ വില വർധിച്ചതും കർഷകർക്ക് തിരിച്ചടിയായി.


Also read: Worst Fruit For Weight Loss: ശരീരഭാരം കുറയ്ക്കുന്ന സമയത്ത് ഈ പഴങ്ങൾ കഴിക്കരുത്, പണി പാളും!


ഇടുക്കി വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിൽ പൈനാപ്പിൾ കെട്ടിക്കിടക്കുകയാണ്. റംസാൻ  സീസണിൽ 50 രൂപ വിലയുണ്ടായിരുന്ന പഴമാണ് കാലാവസ്ഥ മാറിയപ്പോൾ വില കൂപ്പ് കുത്തിയത്. വലിയ ദുരിതങ്ങളിലേക്ക് കർഷകരെ തള്ളി വിടാതിരിക്കാൻ അടിയന്തര പരിഹാര നടപടികൾ സ്വീകരിക്കണമെന്നാണ് കർഷകരുടെയും വ്യാപാരികളുടെയും ആവശ്യം.


Also read: Health Tips: പെട്ടെന്ന് തടി കുറയ്ക്കാൻ ചായയിൽ പഞ്ചസാരയ്ക്ക് പകരം ഇവ ചേർത്താൽ മതി!


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.