കോട്ടയം :കഴിഞ്ഞ നാലു വർഷമായി കേരളം ഭരിക്കുന്ന  എൽഡിഎഫ് സർക്കാരിന്റെ അഴിമതിയും  കെടുകാര്യസ്ഥതയും മൂലം കേരളത്തിലെ കർഷകരും , തൊഴിലാളികളും പൊറുതിമുട്ടിയിരിക്കുകയാണെന്ന് പിജെ ജോസഫ് എംഎൽഎ അഭിപ്രായപ്പെട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്വർണക്കടത്തു കേസിൽ  മുഖ്യമന്ത്രിയുടെ ഓഫീസിന്  നേരിട്ട് പങ്കുണ്ടെന്ന് തെളിഞ്ഞ സാഹചര്യത്തിൽ ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ അഴിമതിയുടെ പേരു പറഞ്ഞ് അധികാരത്തിൽ വന്ന് അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന  പിണറായി സർക്കാരിന് ഭരണത്തിൽ തുടരാൻ അവകാശമില്ല എന്നും  പി ജെ ജോസഫ് അഭിപ്രായപ്പെട്ടു.


.


കേരള കോൺഗ്രസ് (എം ) കോട്ടയം ജില്ല  നേതൃയോഗം  ഗൂഗിൾ മീറ്റ് ആപ്പ് വഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പാര്‍ട്ടി രണ്ട് വിഭാഗമായി,ജോസ് പക്ഷവും ജോസഫ്‌ പക്ഷവുമായി 
നിലകൊള്ളുമ്പോഴാണ്‌ ജോസ് കെ മാണിയുടെ തട്ടകമായ കോട്ടയത്ത് ജൊസഫ് പക്ഷം ജില്ലാ നേതൃയോഗം ചേര്‍ന്നത്‌.


കേരളാ കോൺഗ്രസ് ജന്മം കൊണ്ട കോട്ടയം ജില്ലയിൽ വരാൻ പോകുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ UDF വിജയം ഉറപ്പാക്കുന്നതിന് പാർട്ടി പ്രവർത്തകർ  ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും , 
കേരളാ കോൺഗ്രസ് ( എം) ന് കൂടുതൽ ജന പ്രതിനിധികളെ നേടി എടുക്കണമെന്നും യോഗത്തിൽ മുഖ്യപ്രസംഗം നടത്തിയ  പാർട്ടി ഡെപ്യൂട്ടി ചെയർമാൻ സി എഫ് തോമസ് എംഎൽഎ പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്തു.


Also Read:പ്രമേയം സ്പീക്കര്‍ക്കെതിരെ;ജോസഫ് ലക്ഷ്യമിടുന്നത് ജോസ് വിഭാഗത്തെ!


കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡൻറ് സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിച്ചു.


കേരള കോൺഗ്രസ് പാർലമെൻററി പാർട്ടി സെക്രട്ടറി മോൻസ് ജോസഫ് എംഎൽഎ, പാർട്ടി ജനറൽ സെക്രട്ടറി ജോയി എബ്രഹാം Ex എംപി, മുൻ ഗവൺമെൻറ് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ, ഫ്രാൻസിസ് ജോർജ് Ex എംപി, യൂത്ത് ഫ്രണ്ട്  സംസ്ഥാന പ്രസിഡന്റ് അജിത്ത് മുതിരമല, ജയിസൺ ജോസഫ്, പ്രിൻസ് ലൂക്കോസ് , തോമസ് കുന്നപ്പള്ളി, വി.ജെ ലാലി, ജോൺ ജോസഫ്, മേരി സെബാസ്റ്റ്യൻ, പോൾസൺ ജോസഫ്, മാത്തുക്കുട്ടിപ്ലാത്താനം , മജു പുളിക്കൻ, മാഞ്ഞൂർ മോഹൻകുമാർ, ജോർജ് പുളിങ്കാട്, സി വി തോമസുകുട്ടി, പിസി പൈലോ, മറിയാമ്മ ജോസഫ് , മൈക്കിൾ ജയിംസ്, ജോസ് പറേക്കാട്, 
ഷിജു പാറയിടുക്കിൽ, സെബാസ്റ്റ്യൻ ജോസഫ്, നോയൽ ലൂക്ക്, ടോമി ജോസഫ്, പ്രസാദ് ഉരുളികുന്നം തുടങ്ങിയവർ പ്രസംഗിച്ചു.