പ്രമേയം സ്പീക്കര്‍ക്കെതിരെ;ജോസഫ് ലക്ഷ്യമിടുന്നത് ജോസ് വിഭാഗത്തെ!

സ്വര്‍ണ്ണകടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നടത്തുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെയാണ് യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ട് വരുന്നത്.

Last Updated : Jul 19, 2020, 05:12 PM IST
പ്രമേയം സ്പീക്കര്‍ക്കെതിരെ;ജോസഫ് ലക്ഷ്യമിടുന്നത് ജോസ് വിഭാഗത്തെ!

കോട്ടയം:സ്വര്‍ണ്ണകടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നടത്തുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെയാണ് യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ട് വരുന്നത്.

ഈ അവിശ്വാസ പ്രമേയം ജൊസ് പക്ഷത്തിനെ കുടുക്കാനുള്ള കെണിയാക്കി മാറ്റുന്നതിനാണ് ജോസഫ് വിഭാഗം നേതാക്കള്‍ തയ്യാറെടുക്കുന്നത്.

സ്പീക്കര്‍ക്കെതിരായ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യണം ജോസഫ് പക്ഷ എംഎല്‍എ മാര്‍ക്ക് വിപ്പ് നല്‍കുമെന്നും പിജെ ജോസഫ്‌ വ്യക്തമാക്കി.

വിപ്പ് ലംഘിച്ചാല്‍ എംഎല്‍എ മാരെ അയോഗ്യരാക്കാനുള്ള നടപടികളിലേക്ക് കടക്കുമെന്നും പിജെ ജോസഫ് വ്യക്തമാക്കി.

യുഡിഎഫില്‍ നിന്ന് പുറത്ത് ആക്കിയെങ്കിലും അയോഗ്യതാ  ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ജോസിനോപ്പം നില്‍ക്കുന്ന റോഷി അഗസ്റ്റിന്‍
എന്‍ ജയരാജ് എന്നിവര്‍ വിപ്പ് ലംഘിച്ചാല്‍ നടപടിയാണ് എന്ന്  ജോസഫ് മുന്നറിയിപ്പ് നല്‍കുന്നു.

Also Read;ഇതുകൊണ്ടൊന്നും മുഖ്യമന്ത്രിയ്ക്ക് രക്ഷപ്പെടാനാവില്ല: കെ. സുരേന്ദ്രൻ

 

 

എന്നാല്‍ പാര്‍ട്ടിയുടെ ചിഹ്നം സംബധ്ധിച്ച കേസ് കോടതിയിലാണ് എന്നതുകൊണ്ട് തന്നെ വിപ്പ് അനുസരിക്കേണ്ട കാര്യമില്ലെന്നും ജോസ് വിഭാഗം പറയുന്നു/.

അവര്‍ പ്രമേയ വോട്ടെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കുന്നത്നാണ് സാധ്യത,

ജൂലായ്‌ 27 നാണ് യുഡിഎഫ് ന്‍റെ പ്രമേയം നിയമസഭയില്‍ വരുക,

അവിശ്വാസ പ്രമേയം പരിഗണിക്കുമോ വോട്ടിനിടുമോ എന്ന തീരുമാനത്തെ ആശ്രയിച്ചിരിക്കും ജോസ് -ജോസഫ് വിഭാഗങ്ങളുടെ നീക്കങ്ങള്‍.

Trending News