തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷയെ സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി. ടൈം ടേബിൾ ഉടൻ ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതുവരെയും പരീക്ഷ തീയ്യതി തീരുമാനിച്ചിട്ടില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെയാണ് ഒാഫ് ലൈനായി പരീക്ഷ നടത്താൻ സുപ്രീംകോടതി സംസ്ഥാന സർക്കാരിന് അനുമതി നൽകിയത്. വലിയ വിവാദങ്ങൾക്കിടയിലാണ് ഇതുണ്ടായതെന്നതും ശ്രദ്ധേയമാണ്.


ALSO READ: Breaking|Plus one Exam ആശങ്ക നീങ്ങി, പ്ലസ് വൺ പരീക്ഷ നടത്തും, സുപ്രീംകോടതിയുടെ അനുമതി


അതേസമയം കേരളത്തിൽ സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് മറ്റ് വകുപ്പുകളുമായി ആലോചിച്ച് മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കും. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് സ്കൂളുകൾ തുറക്കുക.


സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശങ്ങൾ മുഖ്യമന്ത്രിയ്ക്ക് നൽകും. കോവിഡ് സാഹചര്യങ്ങൾക്കനുസരിച്ചും മാനദണ്ഡങ്ങൾ പാലിച്ചുമാകും സ്കൂൾ തുറക്കൽ എന്നും മന്ത്രി വ്യക്തമാക്കി. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കീഴാറ്റിങ്ങൽ സ്വദേശി സമർപ്പിച്ച പൊതുതാത്പര്യ ഹർജിയാണ് കേസിൽ ജസ്റ്റിസ് ഖാൻവിൽക്കർ  അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. 


ALSO READ:Plus One Exam: കുട്ടികളുടെ ഭാവി കണക്കിലെടുക്കണം പ്ലസ് വൺ പരീക്ഷ നടത്താൻ അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ


 

 

വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകൾ ഒന്നും ഫലപ്രദമല്ലെന്നും സംസ്ഥാനത്തെ ഉൾപ്രദേശങ്ങൾ, കടലോര മേഖലകൾ എന്നിവിടങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് പരമിതിയുണ്ടെന്നും അപേക്ഷയിൽ ചൂണ്ടിക്കാണിച്ചിരുന്നു.


സുപ്രീം കോടതി നിർദ്ദേശം


പരീക്ഷ എഴുതുന്നത്. ചെറിയ കുട്ടികളാണ് യാതൊരു അനിഷ്ട സംഭവങ്ങളും ഉണ്ടാകില്ലെന്ന് ഉറപ്പാക്കണം. വിഷയത്തിൽ സംസ്ഥാന സർക്കാർ എല്ലാ മുൻകരുതലും സ്വീകരിക്കുമെന്നും വിശ്വസിക്കുന്നു. ഇ ഉത്തരവിൽ വ്യക്തമാക്കിയാണ് പ്ളസ് വൺ പരീക്ഷ നേരിട്ട് നടത്താനുള്ള അനുവാദം സുപ്രീം കോടതി നല്കിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.