Thrissur:  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനം ഇന്ന്. ഇന്ന് ബുധനഴ്ച (ജനുവരി 3, 2024) ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് കുട്ടനെല്ലൂർ കോളജ് ഗ്രൗണ്ടിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രി സംസ്ഥാനത്ത് നിരവധി പ്രധാന പരിപാടികളില്‍ പങ്കെടുക്കും. ഈ പരിപാടികളില്‍ 2 ലക്ഷം സ്ത്രീകള്‍ പങ്കെടുക്കുന്ന മഹിളാ സമ്മേളനമാണ് പ്രധാനം. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Jesna Missing Case : ജെസ്ന തിരോധാനക്കേസ് സിബിഐ അവസാനിപ്പിച്ചു; പെൺകുട്ടിക്ക് എന്ത് സംഭവിച്ചുയെന്ന് കണ്ടെത്താനായില്ലെന്ന് അന്വേഷണ ഏജൻസി


ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി തുടര്‍ന്ന് തൃശ്ശൂരിലേക്ക് പോകും. തേക്കിന്‍കാട് മൈതാനം ചുറ്റിയുള്ള റോഡ് ഷോയ്ക്ക്ശേഷം നടക്കുന്ന മഹിളാ സമ്മേളനത്തില്‍ പ്രധാനമന്ത്രി മോദി സംസാരിക്കും. 


Alo Read:  Ram Mandir: അഞ്ചുവയസുകാരനായ രാംലല്ലയെ കൊത്തിമിനുക്കി കർണാടക സ്വദേശി അരുൺ യോ​ഗിരാജ്


പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ തൃശൂരിൽ പുർത്തിയായി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് നഗരം കനത്ത സുരക്ഷാവലയത്തിലാണ്. നഗരത്തിലും പ്രധാനമന്ത്രി സഞ്ചരിയ്ക്കുന്ന വഴികളിലും മൂവായിരത്തിലധികം പോലീസുകാരാണ് സുരക്ഷ ഒരുക്കുന്നത്. 
 
റിപ്പോര്‍ട്ട് അനുസരിച്ച് പ്രധാനമന്ത്രിയുടെ കേരളസന്ദര്‍ശന പരിപാടികള്‍ ഇപ്രകാരമാണ്. 


ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് കുട്ടനെല്ലൂർ കോളജ് ഗ്രൗണ്ടിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രി രണ്ടേകാലോടെ സ്വരാജ് റൗണ്ടിൽ പ്രവേശിക്കും. തുടർന്ന് നായ്ക്കനാൽ വരെ ഒന്നര കിലോമീറ്റർ റോഡ് ഷോ. അതിനുശേഷം മഹിളാ സമ്മേളന വേദിയിലേക്ക് എത്തും. 


ചില മത നേതാക്കൾ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ചയ്ക്ക് അനുവാദം ചോദിച്ചിട്ടുണ്ടെങ്കിലും അന്തിമ തീരുമാനമായില്ല. തീരുമാനമായാൽ കൂടിക്കാഴ്ച വേദിക്ക് സമീപം നടക്കുമെന്നാണ് സൂചന. കൂടാതെ, സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ തുടക്കം പ്രധാനമന്ത്രിയുടെ സന്ദർശനത്തോടെ ഉണ്ടാകുമെന്നാണ് സൂചന.  


മഹിളാ സമ്മേളനത്തിൽ സംസ്ഥാനത്തെ പ്രമുഖബി ജെ പി നേതാക്കളും ബീനാ കണ്ണൻ, വൈക്കം വിജയലക്ഷ്മി, ഉമാ പ്രേമൻ , മറിയക്കുട്ടി, മിന്നു മണി, ശോഭന എന്നിവരും പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും. ഏഴു ജില്ലകളിൽ നിന്നുള്ള രണ്ടു ലക്ഷം വനിതകൾ സമ്മേളനത്തില്‍പങ്കെടുക്കെമെന്നാണ് ബിജെപി അറിയിയ്ക്കുന്നത്‌. 


പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് കനത്ത സുരക്ഷയിലാണ് തൃശ്ശൂര്‍ നഗരം. 


സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്‍റേയും കേന്ദ്ര സേനയുടെയും കനത്ത നീരീക്ഷണത്തിലാണ് നഗരം. നഗര സുരക്ഷ എസ് പി ജി ഏറ്റെടുത്തു. കടകൾ തുറക്കരുതെന്ന് നിർദേശം. പരിപാടി റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്കും നിയന്ത്രണമുണ്ട്. ബോംബ് സ്‌ക്വാഡ് ഇടവിട്ട്‌ പരിശോധന നടത്തുന്നുണ്ട്. നായക്കനാലില്‍നിന്നും തേക്കിന്‍കാട് മൈതാനിയിലേക്കുള്ള കവാടം പൂര്‍ണമായും എസ് പി ജിയുടെയും മറ്റു പോലീസ് സേനയുടെയും നിയന്ത്രണത്തിലാണ്. കനത്ത പരിശോധനയ്ക്കുശേഷമാണ് ബന്ധപ്പെട്ടവരെപ്പോലും കടത്തിവിടുന്നത്. തൃശ്ശൂര്‍ നഗരത്തിലെ ലോഡ്ജുകളിലും മറ്റും താമസിക്കുന്നവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. 


ലോക്‌സഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ കേരളത്തില്‍ മോദി നടത്തുന്ന സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യമാണ് രാഷ്ട്രീയ നിരീക്ഷകര്‍ നല്‍കുന്നത്.   



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.