തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ ആദ്യ വന്ദേഭാരത് ട്രെയിൻ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. സെൻട്രൽ സ്റ്റേഡിയത്തിലാണ് ഫ്ലാ​ഗ് ഓഫ് ചടങ്ങ് നടന്നത്. C2 കോച്ചിലെ 42 വിദ്യാർഥികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രമാണ് ആദ്യ യാത്രയിൽ ഉണ്ടായിരുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

‌കേരളത്തിന്റെ പൊതുഗതാഗത സംവിധാനത്തില്‍ പുതുചരിത്രം രചിച്ച് അര്‍ധ അതിവേഗ ട്രെയിന്‍ സര്‍വീസ് വന്ദേഭാരത് കുതിപ്പുതുടങ്ങി. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനിലെ ഒന്നാംനമ്പര്‍ പ്ലാറ്റ്ഫോമില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേഭാരതിന് പച്ചക്കൊടിവീശി. വന്ദേ ഭാരത് എക്സ്പ്രസിന് മുന്നിലെത്തിയ പ്രധാനമന്ത്രി ട്രെയിനിനുള്ളിൽ കയറി വിദ്യാർത്ഥികളുമായി സംസാരിച്ചു. C2 കോച്ചിലെ 42 വിദ്യാർഥികളുമായാണ് പ്രധാനമന്ത്രി സംവദിച്ചത്.


വിദ്യാർഥികളുമായുള്ള ആശയവിനിമയം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി വന്ദേ ഭാരതിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. മോദി പച്ചക്കൊടി വീശിയതോടെ വന്ദേഭാരതിന്റെ കന്നിയാത്രക്ക് തുടക്കമായി. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളും മാധ്യമപ്രവർത്തകരും റെയിൽവേ ജീവനക്കാരും കന്നിയാത്രയിൽ പങ്കാളികളായി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.