തൃശൂർ:  പരോളിലിറങ്ങിയ പീഡനക്കേസ് പ്രതിയെ (POCSO accused) വെട്ടിക്കൊന്നു.  സംഭവം നടന്നത് തൃശൂരിലാണ്.  എളനാട് സ്വദേശിയായ ആദിവാസി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ സതീഷിനെയാണ് (Satheesh) വെട്ടിക്കൊന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: കുട്ടികളിലെ മാനസിക പിരിമുറുക്കം; ക്ലാസെടുത്തത് POCSO കേസ് പ്രതി!! അന്വേഷണത്തിന് ഉത്തരവ്


ഇന്ന് രാവിലെയാണ് ആളൊഴിഞ്ഞ പറമ്പിൽ ഇയാളുടെ മൃതദേഹം കാണപ്പെട്ടത്.  അയൽവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്.  കൊറോണ മഹാമാരി (Corona virus) പടർന്നു പന്തലിക്കുന്ന ഈ സമയത്ത് ജയിൽപുള്ളികൾക്ക് പരോൾ അനുവദിച്ചിരുന്നു.  ഇതനുസരിച്ച് ഇയാൾ രണ്ടുമാസമായി നാട്ടിലുണ്ടായിരുന്നു.  പഴയന്നൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.    


Also read: ബലാത്സംഗം ചെറുത്ത പതിമൂന്നുകാരിയെ ജീവനോടെ തീകൊളുത്തി 


സതീഷിനെ വെട്ടിക്കൊന്നത് ആരാണെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.  ജാമ്യത്തിലിറങ്ങിയ ശേഷം സതീഷ് (Satheesh) മലപ്പുറത്തായിരുന്നു താമസിച്ചിരുന്നതെന്നും രണ്ടു ദിവസമായി എളനാട് ചുറ്റിക്കറങ്ങിയിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.  


(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)