രാജപുരം: കൊറോണ പ്രതിരോധ നിര്‍ദേശങ്ങളെ മറികടന്ന് കുര്‍ബാന നടത്തിയ വൈദീകര്‍ക്കെതിരെ കേസെടുത്തു. പനത്തടി സെയ്ന്‍റ്  ജോസഫ്സ് ഫൊറോന ദേവാലയത്തിലെ വൈദീകര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വ്യാഴാഴ്ച വൈകിട്ടാണ് വികാരി ഫാ. തോമസ്‌ പട്ടാംകുളം, സഹവികാരി ഫാ. ജോസഫ് ഓരത്ത് എന്നിവരുടെ നേതൃത്വത്തില്‍ കുര്‍ബാന നടന്നത്. നാട്ടുകാരുടെ പരാതിയില്‍ രാജപുരം പോലീസാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.


കളക്ടറുടെ നിര്‍ദേശം, കൊറോണ നിര്‍ദേശം എന്നി കുറ്റങ്ങള്‍ ചുമത്തി 188, 296 വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പരാതിയെ തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ റവന്യു പോലീസ് അധികൃതര്‍ കുര്‍ബാന നിര്‍ത്തിവയ്പ്പിച്ചു.


Corona: കാസര്‍ഗോഡ്‌, മഞ്ചേശ്വരം എംഎല്‍എമാര്‍ നിരീക്ഷണത്തില്‍


കൊറോണയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ കേസാണിത്. വിശുദ്ധ ഔസേപ്പ് പിതാവിന്‍റെ മരണതിരുനാളിനോടനുബന്ധിച്ചാണ് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന നടന്നത്.


അന്‍പതിലധികം പേര്‍ ഒരുമിച്ച് കൂടരുതെന്നു കഴിഞ്ഞ ദിവസം പോലീസ് അറിയിച്ചിരുന്നു. മതമേലധ്യക്ഷന്മാര്‍ക്കും വൈദീകര്‍ക്കും ഇത് സംബന്ധിച്ച നിര്‍ദേശങ്ങളും നല്‍കിയിരുന്നു. ഈ നിര്‍ദേശങ്ങള്‍ മറികടന്നുള്ള വൈദീകരുടെ പ്രവര്‍ത്തിയില്‍ അതൃപ്തിയറിയിച്ച നാട്ടുക്കാര്‍ പോലീസിനെയും കളക്ടറെയും വിവരമരിയിക്കുകയായിരുന്നു. 


കൊറോണ: 20,000 കോടിയുടെ പാക്കേജുമായി പിണറായി സര്‍ക്കാര്‍!


 


വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ കെഎം ആന്‍റണി, രാജപുരം ഇന്‍സ്പെക്ടര്‍ ബാബു പെരിങ്ങോത്ത് എന്നിവരുടെ നേത്രുത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തി ചടങ്ങുകള്‍ തടഞ്ഞത്. സമീപ പ്രദേശങ്ങളിലെ മറ്റു ചില ദേവാലയങ്ങളിലും അന്‍പതിലധികം പേര്‍ പങ്കെടുത്ത ചടങ്ങുകള്‍ നടന്നതായി ആക്ഷേപമുണ്ട്.