കാസര്‍ഗോഡ്: കൊറോണ വൈറസ് (Covid 19) പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ കടുത്ത മുന്‍കരുതലുകളാണ് കേരളത്തില്‍ സ്വീകരിച്ചിരിക്കുന്നത്.
ഇതിന്‍റെ പശ്ചാത്തലത്തില്‍ കൊറോണ വൈറസ് ബാധിതനുമായി സമ്പര്‍ക്കം പുലര്‍ത്തിയ കാസര്‍ഗോഡ് എംഎല്‍എമാര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്.
Also read: കൊറോണ: 20,000 കോടിയുടെ പാക്കേജുമായി പിണറായി സര്‍ക്കാര്‍!
കാസര്‍ഗോഡ് എംഎല്‍എ എന്‍.എ.നെല്ലിക്കുന്ന്, മഞ്ചേശ്വരം എംഎല്‍എ എംസി ഖമറുദ്ദീനേയുമാണ് നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവര്‍ ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തിലാണെന്നാണ് റിപ്പോര്‍ട്ട്.
കൊറോണ ബാധിതന്‍ ഉണ്ടായിരുന്ന കല്യാണചടങ്ങിലും പൊതുപരിപാടിയിലും എംഎല്‍എമാര്‍ പങ്കെടുത്തിരുന്നു. ആരോഗ്യവകുപ്പ് പറയുന്നതനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും പരിശോധനയ്ക്ക് വിധേയനാകുമെന്നും കാസര്‍ഗോഡ് എംഎല്‍എ അറിയിച്ചു.
കൂടാതെ തന്നെ കാണാന്‍ വരുന്ന ആളുകളോടും നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.