തിരുവനന്തപുരം:  തിരുവനന്തപുരം  കഴകൂട്ടം  കരിച്ചാറയിൽ സിൽവർലൈൻ സർവ്വെക്കെത്തിയ ഉദ്യാഗസ്ഥരെ പ്രതിഷേധക്കാർ തട‍ഞ്ഞതാണ് സംഘർഷത്തിന് കാരണമായത്. ഉദ്യാഗസ്ഥർ എത്തിയപ്പോൾ തന്നെ 
സർവ്വെ അനുവദിക്കില്ലെന്ന് പറഞ്ഞ് നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരും  പ്രതിഷേധിച്ചു.ഉദ്യാഗസ്ഥരുടെ സംരക്ഷണത്തിനായി കൂടുതൽ പോലീസ് സ്ഥലത്തെത്തിയതോടെ പ്രതിഷേധം ശക്തമായി. 


COMMERCIAL BREAK
SCROLL TO CONTINUE READING

പോലീസും പ്രതിഷേധക്കാരും തമ്മിൽ പല തവണ ഉന്തും തള്ളുമുണ്ടായി.പിടിവലിയിൽ നിരവധി പ്രവർത്തകർ നിലത്ത് വീണു.ഇതനിടയിൽ ബൂട്ടിട്ട് ഒരു പോലീസ് കാരൻ  കോൺഗ്രസ് പ്രവർത്തകനെ ചവിട്ടി വീഴ്ത്തുന്ന ദൃശ്യങ്ങളും പുറത്ത് വന്നു. പോലീസും  പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ നിരവധി കോൺഗ്രസ് പ്രവർത്തകർക്ക് പരുക്ക് പറ്റി. 

Read Also: കഴക്കൂട്ടത്തെ കെ-റെയിൽ കല്ലിടൽ; പോലീസ് നരനായാട്ട് അവസാനിപ്പിക്കണം: കെ.സുധാകരൻ


പ്രതിഷേധത്തെ തുടർന്ന്  സർവ്വെ നടത്താനാകാതെ ഉദ്യാഗസ്ഥർ മടങ്ങി. സർവ്വെക്ക് എത്തുന്ന കാര്യം  മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്ന് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.ഒരു കാരണവാശാലും അതിരടയാള കല്ലുകൾ സ്ഥാപിക്കാൻ അനുവദിക്കില്ലെന്നും നോതാക്കൾ വ്യക്തമാക്കി. പരിക്കേറ്റ് ചികിൽസയിൽ കഴിയുന്നവരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സന്ദർശിച്ചു.


കോൺഗ്രസ് പ്രവർത്തകർക്ക് നേരെ കാലുയർത്തുന്നതിന് മുമ്പ് പോലീസ് മൂന്ന് വട്ടം ആലോചിക്കമെന്നും ഇത് ഭീഷണി തന്നെയണെന്നും വി.ഡി സതീശൻ പറഞ്ഞു.കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച പോലീസ് കാർക്കെതിരെ നടപടി സ്വീകരിക്കണം.അല്ലെങ്കിൽ കാണാമെന്നും വി.ഡി.സതീശൻ മുന്നറിയിപ്പ് നൽകി.

Read Also: A Vijayaraghavan : ദേശീയതലത്തിൽ കോൺഗ്രസിന് അധഃപതനം; വർഗീയ ശക്തികളും കോൺഗ്രസും ഒരേ സ്വരത്തിലാണ് സംസാരിക്കുന്നതെന്ന് എ.വിജയരാഘവൻ


ഒരു മാസം മുമ്പും ഇവിടെ സർവ്വെ നടത്താൻ ഉദ്യാഗസ്ഥർ എത്തിയപ്പോൾ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത് എത്തിയിരുന്നു.  പ്രതിഷേധങ്ങൾ അവഗണിച്ച് ഉദ്യാഗസ്ഥർ കല്ലുകൾ  സ്ഥാപിച്ചെങ്കിലും  പിന്നീട് അത് കോൺഗ്രസ് പ്രവർത്തകർ  പുഴുതെറിഞ്ഞു. വരും ദിവസങ്ങളിൽ വീണ്ടും സർവ്വെക്ക് എത്താനാണ് ഉദ്യാഗസ്ഥരുടെ തീരുമാനം.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.