പത്തനംതിട്ട: കുണ്ടും കുഴിയുമായി പൂർണമായും തകർന്നുകിടക്കുന്ന പത്തനംതിട്ട ടി.  കെ റോഡിലെ അബാൻ  ജംഗ്ഷൻ മുതൽ കുമ്പഴ വരെയുള്ള  ഭാഗത്തെ  കുഴികൾ അടച്ചു തുടങ്ങി. കണ്ണങ്കരയിൽ ബുധനാഴ്ച ഉണ്ടായ അപകടത്തിന് ശേഷമാണ് പൊതു മരാമത്ത് വകുപ്പ് അധിക്യതർ അടിയന്തിര നടപടി സ്വീകരിച്ചത് .


COMMERCIAL BREAK
SCROLL TO CONTINUE READING

ബുധനാഴ്ച്ച പത്തനംതിട്ട ടി.കെ റോഡ് വഴി സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന യുവതി കുഴിയിൽ വീണ് പിന്നാലെ വന്ന സ്വകാര്യ ബസ് കാലിൽ കൂടി കയറി ഇറങ്ങിയതിന് ശേഷമാണ് പൊതുമരാമത്ത് അധികൃതർ അടിയന്തര നടപടികൾ സ്വീകരിച്ചത്. ഇതോടെ അടിയന്തിരമായി കരാറുകാരനെ വിളിച്ച് വരുത്തി  മണ്ണുമാന്തികൾ  ഉപയോഗിച്ച് കുഴികൾ അടപ്പിച്ചു തുടങ്ങി. 

Read Also: ATM robbery: കൊച്ചിയിൽ വൻ എടിഎം തട്ടിപ്പ്; മെഷീനിൽ കൃത്രിമം നടത്തി കവർച്ച; സിസിടിവി ദൃശ്യം


എന്നാൽ മണ്ണിട്ട് കുഴികൾ അടച്ചാൽ അടുത്ത മഴയിൽ ഇവിടെ വീണ്ടും കുഴിയായി മാറും എന്നാണ് നാട്ടുകാർ പറയുന്നത്. പത്തനംതിട്ട ശുദ്ധജല പദ്ധതിയുടെ പൈപ്പ് മാറ്റി സ്ഥാപിക്കാൻ റോഡിന്‍റെ ഒരുവശം കുഴിച്ചതോടെയാണ് പാത കൂടുതൽ തകർന്നത്.  നാട്ടുകാരുടെ പരാതിയെ തുടർന്ന് റോഡിൽ പൈപ്പ് സ്ഥാപിച്ച  കുഴികൾ അടയ്ക്കാൻ കരാറുകാരനെ ചുമതലപ്പെടുത്തിയെങ്കിലും നടന്നില്ല. 


ഇതോടെ റോഡിന്‍റെ പലഭാഗത്തും വലിയ കുണ്ടും കുഴിയും രൂപപ്പെട്ടു. ഈ റോഡിന്‍റെ ശോചികവസ്ഥ പരിഹരിച്ച് റോഡ് സഞ്ചാരയോഗ്യമാക്കണം എന്നാവശ്യപ്പെട്ട് നിരവധി സമരപരിപാടികൾ ഇതിനു മുൻപ് നടന്നിട്ടുണ്ട്. കാൽ നട പോലും ദുഷ്കരമായ ജില്ലയിലെ പ്രധാന റോഡായ പത്തനംതിട്ട - കുമ്പഴ റോഡിൻ്റെ അവസ്ഥയെ കുറിച്ച് സീ മലയാളം ന്യൂസിന്‍റെ സ്പെഷ്യൽ റോഡ് ക്യാംപെയിനിന്‍റെ ഭാഗമായി വാർത്ത നൽകിയിട്ടുണ്ട്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.