ഓഗസ്റ്റില്‍ അതിവര്‍ഷം; മുന്നറിയിപ്പ് ലഭിച്ചതായി മുഖ്യമന്ത്രി
ഓഗസ്റ്റില്‍ കേരളത്തില്‍ അതിവര്‍ഷമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്.
തിരുവനന്തപുരം: ഓഗസ്റ്റില്‍ കേരളത്തില്‍ അതിവര്‍ഷമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്.
മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.
ഈ വര്‍ഷം സാധാരണയില്‍ കവിഞ്ഞ മഴ ലഭിക്കുമെന്നും കാലവര്‍ഷം സാധാരണ നിലയിലായാലും ഓഗസ്റ്റിലേക്ക് അതിവര്‍ഷം ഉണ്ടാകുമെന്നും മുന്നറിയിപ്പിലുണ്ട്.
കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്പോരാടുന്ന സംസ്ഥാന സര്‍ക്കാരിനും ജനങ്ങള്‍ക്കും ഇതൊരു വെല്ലുവിളിയാകുമെന്നും പിണറായി വിജയന്‍ പറഞ്ഞു. ഇതിനു മുന്നോടിയായി അടിയന്തര തയാറെടുപ്പ് നടത്താനാണ് സര്‍ക്കാരിന്‍റെ തീരുമാനം.
വൈദ്യുതിയ്ക്കൊപ്പം ഇനി ഇന്‍റര്‍നെറ്റും; പുതിയ പദ്ധതിയുമായി KSEB
അടിയന്തിര ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കാന്‍ ദുരന്ത നിവാരണ അതോറിറ്റിയ്ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സര്‍ക്കാരിന്‍റെ സന്നധം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് പരിശീലനം നല്‍കുക.
കൊറോണ വൈറസ് പ്രതിരോധത്തിനൊപ്പം കാലവര്‍ഷക്കെടുതി നേരിടുന്നതിന് വേണ്ടിയുള്ള പദ്ധതി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയാറാക്കി.
ക്വാറന്‍റീന്‍ കേന്ദ്രങ്ങള്‍ക്കായി ശുചിമുറികളോട് കൂടിയ രണ്ടര ലക്ഷത്തിലേറെ കിടപ്പുമുറികള്‍ ഉള്‍പ്പെട്ട 27,000 കെട്ടിടങ്ങള്‍ സര്‍ക്കാര്‍ കണ്ടെത്തി. അടിയന്തര സാഹചര്യം ഉണ്ടായാല്‍ ഉപയോഗിക്കാന്‍ മറ്റ് സജ്ജീകരണങ്ങളും തയാറാക്കിയിട്ടുണ്ട്.
വെള്ളപ്പൊക്കം ഉണ്ടായാല്‍ സമാന്തരമായി ആളുകളെ തര൦തിരിച്ച് താമസിപ്പിക്കാനുള്ള കെട്ടിടങ്ങളുടെ ഏറ്റെടുക്കല്‍ നടപടികളും സര്‍ക്കാര്‍ ആരംഭിച്ചു.
ലോക്ക്ഡൌണില്‍ കുടുങ്ങി; നാട്ടിലെത്തിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഗര്‍ഭിണികളായ നഴ്സുമാര്‍!
കൊറോണ വൈറസ് ഭീഷണിയുള്ളതിനാല്‍ ആളുകളെ ഒരുമിച്ച് പാര്‍പ്പിക്കാന്‍ സാധിക്കില്ലെന്നും ഇതിനായി നാല് രീതിയില്‍ കെട്ടിടങ്ങള്‍ വേണ്ടിവരുമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
പൊതുവായ കെട്ടിടം, പ്രായമായവര്‍ക്കും രോഗികള്‍ക്കുമുള്ള മറ്റൊരു കെട്ടിടം, കൊറോണ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് പ്രത്യേക കെട്ടിടം, ഹോം ക്വാറന്‍റീനില്‍ കഴിയുന്നവര്‍ക്ക് മറ്റൊരു കെട്ടിടം എന്നിങ്ങനെ സയോജിപ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം, അണക്കെട്ടുകളുടെ സ്ഥിതി തുടര്‍ച്ചായി വിലയിരുത്തിവരുന്നതായും ഇടുക്കി ഉള്‍പ്പടെ വലിയ അണക്കെട്ടുകള്‍ ഒന്നും തന്നെ തുറക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.