പത്തനംതിട്ട: വൈദ്യുതിയ്ക്കൊപ്പം ഇന്‍റര്‍നെറ്റ് സംവിധാനവും വീടുകളില്‍ എത്തിക്കുന്ന പുതിയ പദ്ധതിയുമായി KSEB.
2016ല്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച KFON(Kerala Fiber Optic Network) പദ്ധതിയുടെ ഭാഗമായാണിത്.
ഇതിന്‍റെ പ്രാരംഭ നടപടികള്‍ ആരംഭിച്ച വൈദ്യുതി ബോര്‍ഡ് കേബിള്‍ വലിക്കുന്നത് ഉള്‍പ്പടെയുള്ള ജോലികള്‍ പത്തനംതിട്ടയില്‍ ആരംഭിച്ചു. bharath Electronic Limited ആണ് ഒപ്റ്റികല്‍ ഫൈബര്‍ കേബിള്‍ വലിക്കാനുള്ള കരാര്‍ ഏറ്റെടുത്തിട്ടുള്ളത്.
1028 കോടി രൂപ ചിലവുള്ള പദ്ധതിയാണ് നടപ്പിലാക്കുന്നത്. കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡുമായി ചേര്‍ന്ന് ലോകബാങ്കിന്‍റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ഭാര്യ മരിച്ചിട്ട് മൂന്ന് ദിവസം, നാട്ടിലെത്തിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രവാസി!!
സംസ്ഥാനത്തെ 770 സെക്ഷനുകളിലെയും വൈദ്യുതി തൂണുകളിലൂടെ വലിക്കുന്ന കേബിള്‍ KSEBയുടെ എല്ലാ 220 കെവി, 110 കെവി, 66 കെവി സബ് സ്റ്റേഷനുകളെയും ബന്ധിപ്പിക്കും.
അപേക്ഷിക്കുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും ഇന്‍റര്‍നെറ്റ് കണക്ഷന്‍ നല്‍കാനാണ് പദ്ധതി. ബാന്‍ഡ്വിഡ്ത്ത് അനുസരിച്ച് വാടക ഈടാക്കും. KFON ശൃംഖല ഉപയോഗിച്ച് ഏത് ഉപഭോക്താവിനും അതിവേഗ ഇന്‍റര്‍നെറ്റ് ലഭ്യമാക്കാം.
സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളും KFON നെറ്റ് വര്‍ക്കിലേക്ക് മാറ്റാനാണ് ഉദ്ദേശം. ഇതുകൂടാതെ, ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ നെറ്റ് വര്‍ക്ക് സേവനം നല്‍കാനും പദ്ധതിയുണ്ട്.
ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം വീട്ടുജോലിക്കാരി വരെ നാട്ടില്‍.... വിവാദം!!
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് KSEB കടന്നുപോകുന്നത്. പുതിയ പദ്ധതിയിലൂടെ അധിക വരുമാനം കണ്ടെത്തി പ്രതിസന്ധി മറികടക്കാനാണ് പദ്ധതിയിലൂടെ KSEB ശ്രമിക്കുന്നത്.
കൊറോണ വൈറസ് തടയുന്നതിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൌണ്‍ കാലയളവില്‍ ഇന്‍റര്‍നെറ്റിന്‍റെ ഉപയോഗം വര്‍ദ്ധിച്ചതായാണ് കാണാന്‍ സാധിക്കുന്നത്. അതുക്കൊണ്ട് തന്നെ KFON പദ്ധതിയ്ക്ക് സ്വീകാര്യത ലഭിക്കുമെന്നാണ് കരുതുന്നത്.