കൊറോണ വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൌണിനെ തുടര്‍ന്ന് സൗദിയില്‍ കുടുങ്ങിയ ഒരുപറ്റം നഴ്സുമാര്‍ സഹായമഭ്യര്‍ത്ഥിക്കുന്നു.
സൗദി അറേബ്യയിലെ തബൂക്കില്‍ നിന്നും നാട്ടിലേക്ക് മടങ്ങാന്‍ സഹായം വേണമെന്നാണ് ഇവര്‍ അഭ്യര്‍ത്ഥിക്കുന്നത്.
ഫൈനല്‍ എക്സിറ്റടിച്ച ഇവരില്‍ പലര്‍ക്കും ജോലിയോ ശമ്പളമോ ഇല്ല. 1200 കിലോമീറ്റര്‍ സഞ്ചരിച്ച് വേണം ഇവര്‍ക്ക് ജിദ്ദ വിമാനത്താവളത്തിലെത്താന്‍. വന്ദേ ഭാരത് സര്‍വീസ് നടത്തുന്ന ഏറ്റവും അടുത്ത വിമാനത്താവളമാണ് ജിദ്ദ.
തബൂക്കിലെ കിംഗ് ഖാലിദ് ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഇവര്‍ നാട്ടിലേക്ക് മടങ്ങാന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
OFFER! BSNL 4G ഇപ്പോള്‍ സൗജന്യം!!
മദ്യപാനികള്‍ക്ക് സന്തോഷ വാര്‍ത്ത!! മദ്യം വാങ്ങാന്‍ ഓണ്‍ലൈന്‍ സംവിധാനം ഉടന്‍
ഇവരില്‍ കുറച്ചുപേര്‍ റോഡുമാര്‍ഗം ജിദ്ദ വിമാനത്താവളത്തിലേക്ക് തിരിച്ചു. എന്നാല്‍, ഗര്‍ഭിണികളായ നഴ്സുമാര്‍ ഇവര്‍ക്കൊപ്പമുള്ള മരുഭൂമി യാത്ര ഒഴിവാക്കുകയായിരുന്നു. തബൂക്കില്‍ നിന്നും ജിദ്ദയിലെത്തനാണ് ഇവര്‍ സഹായമഭ്യര്‍ത്ഥിക്കുന്നത്.
തബൂക്കില്‍ നിന്നും ജിദ്ദ വരെ റോഡിലൂടെ യാത്ര ചെയ്യാനെടുക്കുന്ന സമയം പതിനൊന്ന് മണിക്കൂറാണ്. അഭ്യന്തര സര്‍വീസ് ആവശ്യപ്പെട്ട് ഇവര്‍ ഇന്ത്യന്‍ എംബസിയെ സമീപിച്ചെങ്കിലും ആശുപത്രി അധികൃതരെ അറിയിക്കാനായിരുന്നു നിര്‍ദേശം.