കൊച്ചി:  സംസ്ഥാനത്ത് കനത്ത മഴയും അതിനെ തുടർന്ന് വെള്ളപ്പൊക്കവും ഉണ്ടാകുമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെള്ളപ്പൊക്കം നേരിടാനുള്ള നടപടികൾ സ്വീകരിച്ചിരിക്കുകയാണ്.  അതിന്റെ അടിസ്ഥാനത്തിൽ മേഖലയിലെ തോടുകൾ നവീകരിക്കുന്ന പദ്ധതി പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചിട്ടുണ്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: Corona updates: സംസ്ഥാനത്ത് 1,298 പേർക്ക് കൂടി കോറോണ; 800 പേർ രോഗമുക്തരായി 


ചെങ്ങൽത്തോട് ഉൾപ്പെടെയുള്ള മേഖലയിലെ തോടുകളും തെക്കോട്ട് 15 കിലോമീറ്റർ വരെയുള്ള ചാലുകളും സിയാൽ വൃത്തിയാക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്.  കനത്ത മഴയും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തേയും തുടർന്ന് കഴിഞ്ഞ രണ്ടു വർഷങ്ങളിലും ആഗസ്റ്റ് മാസത്തിൽ വിമാനത്താവളം അടച്ചിടേണ്ട അവസ്ഥ വന്നിരുന്നു.  


Also read:  Vivo out: ഐപിഎല്ലിൽ നിന്നും വിവോയെ ഔട്ടാക്കി ബിസിസിഐ 


പെരിയാറിന്റെ കൈവഴികളായി ഉണ്ടായിരുന്ന തോടുകൾ കരകവിഞ്ഞ് റൺവേയിൽ ഉൾപ്പെടെ വെള്ളം കയറുന്ന സാഹചര്യമാണ് ഉണ്ടായത്.  അതുകൊണ്ടുതന്നെ എയർപോർട്ടിലും പരിസരത്തും വെള്ളക്കെട്ടുണ്ടാകാതിരിക്കാനുള്ള നടപടികളാണ് ഇപ്പോൾ നടത്തുന്നതെന്നും കനത്ത മഴയുണ്ടായാലും വെള്ളം വേഗത്തിൽ പെരിയാറിന്റെ താഴ്ന്ന പ്രദേശങ്ങളിലേക്ക് ഒഴുകി പോകുന്ന രീതിയിലുള്ള നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്നും സിയാൽ അറിയിച്ചിട്ടുണ്ട്.