Vivo out: ഐപിഎല്ലിൽ നിന്നും വിവോയെ ഔട്ടാക്കി ബിസിസിഐ

2020 ഐപിഎല്ലിലെ വിവോ മൊബൈല്‍ ഇന്ത്യ ലിമിറ്റഡിന്റെ പങ്കാളിത്തം ബിസിസിഐ റദ്ദാക്കാന്‍ തീരുമാനിച്ചുവെന്നാണ് ബിസിസിഐ ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്.    

Last Updated : Aug 6, 2020, 09:10 PM IST
    • വിവോ IPL ന്റെ സ്പോൺസർ സ്ഥാനത്ത് എത്തുന്നത് അഞ്ചു വർഷത്തെ കരാർ അടിസ്ഥാനത്തിൽ 2018 ലാണ്.
    • കരാർ 2190 കോടിയുടേതായിരുന്നു.
    • ഇനി മൂന്ന് വർഷം കൂടി വേണം കരാർ അവസാനിക്കാൻ. അതിനിടെയാണ് ബിസിസിഐ ഇങ്ങനൊരു പ്രധാന തീരുമാനം കൊക്കൊണ്ടത്.
Vivo out: ഐപിഎല്ലിൽ നിന്നും വിവോയെ ഔട്ടാക്കി ബിസിസിഐ

മുംബൈ:  Indian Premier League-ന്റെ സ്‌പോണ്‍സര്‍ സ്ഥാനത്തു നിന്നും ചൈനീസ് മൊബൈല്‍ കമ്പനിയായ Vivo യെ നീക്കിയതായി BCCI പ്രസ്താവനയിലൂടെ അറിയിച്ചു.  ഇതു സംബന്ധിച്ച വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നുവെങ്കിലും ഇപ്പോഴാണ് ബിസിസിഐ ഔദ്യോഗിക പ്രസ്താവനയിലൂടെ വാർത്ത സ്ഥിരീകരിച്ചത്.  

Also read: ICC ODI Rankings: ഒന്നും രണ്ടും സ്ഥാനങ്ങൾ പിടിച്ച് കൊഹ്ലിയും രോഹിത്തും 

2020 ഐപിഎല്ലിലെ വിവോ മൊബൈല്‍ ഇന്ത്യ ലിമിറ്റഡിന്റെ പങ്കാളിത്തം ബിസിസിഐ റദ്ദാക്കാന്‍ തീരുമാനിച്ചുവെന്നാണ് ബിസിസിഐ ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്.  

Also read: ഈ ഹോളിവുഡ് നായികയുടെ ചുടുചുംബനത്തിന്റെ വില 49 ലക്ഷം... 

വിവോ IPL ന്റെ സ്പോൺസർ സ്ഥാനത്ത് എത്തുന്നത് അഞ്ചു വർഷത്തെ കരാർ അടിസ്ഥാനത്തിൽ 2018 ലാണ്.  കരാർ 2190 കോടിയുടേതായിരുന്നു.  ഇനി മൂന്ന് വർഷം കൂടി വേണം കരാർ അവസാനിക്കാൻ.  അതിനിടെയാണ് ബിസിസിഐ ഇങ്ങനൊരു പ്രധാന തീരുമാനം കൊക്കൊണ്ടത്.  ഇതിനിടയിൽ ബാക്കി മൂന്ന് വര്‍ഷത്തേക്കുള്ള കരാര്‍ ഹോണറിന് കൈമാറാനാണ് വിവോയുടെ തീരുമാനമെന്നും സൂചനയുണ്ട്. 

വിവോയെ സ്പോൺസർഷിപ്പിൽ നിന്നും ബിസിസിഐ ഒഴിവാക്കിയ സാഹചര്യത്തിൽ പുതിയ സ്പോൺസറെ കണ്ടെത്തുന്നതിന് ഉടനെതന്നെ ടെണ്ടർ വിളിക്കുമെന്നും സൂചനയുണ്ട്. 

Trending News