പത്തനംതിട്ട: പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'പത്തനംതിട്ടയിലെ എന്റെ സഹോദരീ സഹോദരന്മാരെ എല്ലാവര്‍ക്കും എന്റെ നമസ്‌കാരം' എന്ന് ജനങ്ങളെ മലയാളത്തില്‍ അഭിസംബോധന ചെയ്തും 'സ്വാമിയേ ശരണമയ്യപ്പാ' എന്നു വിളിച്ചുമാണ് പ്രധാനമന്ത്രി പൊതുയോഗത്തില്‍ സംസാരം ആരംഭിച്ചത്. 'മോദി മോദി' വിളികളുമായാണ് അദ്ദേഹത്തെ പ്രവർത്തകർ വേദിയിലേയ്ക്ക് സ്വാ​ഗതം ചെയ്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തവണ നടക്കാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ 400ലധികം സീറ്റുകൾ ലഭിക്കുമെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. സംസ്ഥാനത്ത് നിയമവ്യവസ്ഥ തകർന്നു. കേരളത്തിലെ ജനങ്ങൾക്ക് നഷ്ടം മാത്രമേയുള്ളൂ. കേരളത്തിൽ മാറിമാറി വരുന്നത് അഴിമതി സർക്കാരുകൾ മാത്രമാണ്. എൽഡിഎഫും യുഡിഎഫും വികസനങ്ങളെ തടസ്സപ്പെടുത്തുകയാണ്. ക്രിസ്ത്യൻ പുരോഹിതർ പോലും ആക്രമണത്തിന് വിധേയരാകുന്ന സ്ഥിതിവിശേഷമാണ് ഇവിടെയുള്ളതെന്നും എൽഡിഎഫും യുഡിഎഫും മാറി വരുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 


ALSO READ: മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്തെ റേഷൻ കടകൾ തുറക്കില്ല; കാരണം ഇതാണ്


കേരളത്തിലെ ശത്രുക്കൾ ഡൽഹിയിൽ സുഹൃത്തുക്കളാണെന്ന വിമർശനമാണ് പ്രധാനമന്ത്രി പ്രധാനമായും ഉന്നയിച്ചത്. എൽഡിഎഫിന്റേത് കാലഹരണപ്പെട്ട പ്രത്യയശാസ്ത്രമാണ്. എൽഡിഎഫ് മുത്തലാഖിനെ പോലും എതിർക്കുകയാണ്. അതേസമയം, പത്തൊമ്പതാം നൂറ്റാണ്ടിനേക്കാൾ പിന്നിലാണ് കോൺഗ്രസ് ചിന്തിക്കുന്നതെന്നും ഒബിസി ബില്ലിനെ കോൺഗ്രസ് എതിർത്തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ത്രിപുരയിലും തമിഴ്നാട്ടിലും ഉൾപ്പെടെ കോൺഗ്രസ് നാമാവശേഷമായി കഴിഞ്ഞു. പുരോഗമന ചിന്തയുള്ളവരാണ് മലയാളികൾ. കോൺഗ്രസും ഇടതുപക്ഷവും പ്രാചീനകാലത്തിൽ തുടരുകയാണെന്നും സമൂഹത്തെ ഭിന്നിപ്പിക്കുന്ന നയമാണ് ഇരു മുന്നണികൾക്കും ഉള്ളതെന്നും പ്രധാനമന്ത്രി വിമർശിച്ചു. 


സോളാർ കേസും സ്വർണക്കടത്തു പരാമർശിച്ച പ്രധാനമന്ത്രി കോൺ​ഗ്രസിനും എൽഡിഎഫിനുമെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചത്. ഇരു പാർട്ടികളും അക്രമ രാഷ്ട്രീയമാണ് പുലർത്തിപ്പോരുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പത്തനംതിട്ടയുടെ വികസനത്തിനായി കേന്ദ്രസർക്കാർ ഒട്ടേറെ പദ്ധതികൾ നടപ്പാക്കി. പത്തനംതിട്ടയിൽ 3.5 ലക്ഷം ജനങ്ങൾക്ക് ജല്‍ജീവൻ മിഷൻ വഴി വെള്ളം നൽകി. 5 ലക്ഷം ആളുകൾക്ക് കല്യാൺ ഗരീബ് യോജന പദ്ധതിയിലൂടെ സൗജന്യ റേഷൻ നൽകി. എൽപിജി കണക്ഷൻ നൽകി തുടങ്ങിയ നേട്ടങ്ങൾ അദ്ദേഹം ഉയർത്തിക്കാട്ടി. വിശ്വാസങ്ങളെ തകർക്കാൻ എൽഡിഎഫും യുഡിഎഫും ശ്രമിക്കുകയാണെന്നും കേരളത്തിൽ താമര വിരിയുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.