Masappadi Case: മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കും ഹൈക്കോടതിയുടെ നോട്ടീസ്

മാത്യു കുഴൽനാടന്റെ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. മുഖ്യമന്ത്രിക്കും മകൾക്കും പറയാനുള്ളത് കോടതി കേൾക്കും. 

Written by - Zee Malayalam News Desk | Last Updated : Jun 18, 2024, 12:14 PM IST
  • മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജനും മകൾ വീണയ്ക്കും ഹൈക്കോടതിയുടെ നോട്ടീസ്.
Masappadi Case: മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കും ഹൈക്കോടതിയുടെ നോട്ടീസ്

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണണറായി വിജനും മകൾ വീണയ്ക്കും ഹൈക്കോടതിയുടെ നോട്ടീസ്.  മാത്യു കുഴൽനാടന്റെ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മുഖ്യമന്ത്രിക്കും മകൾക്കും പറയാനുള്ളത് കോടതി കേൾക്കും. അതിനു ശേഷമായിരിക്കും കൂടുതൽ നടപടി. 

അതേസമയം കേസിൽ ആശങ്കയില്ലെന്നും തുടർ നടപടിക്ക് വേണ്ടി കാത്തിരിക്കുകയാണെന്നുമാണ് മാത്യു കുഴൽനാടന്റെ പ്രതികരണം. മാത്യൂ കുഴല്‍നാടന് കൂടാതെ  പൊതുപ്രവര്‍ത്തകന്‍ ജി ഗിരീഷ് ബാബുവിന്റെ ഹര്‍ജിയും പരിഗണനയിലുണ്ട്. മാത്യൂകുഴല്‍നാടന്‍  വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയെ സമീപിച്ചിരുന്നു.

ALSO READ: ഛർദ്ദിയും വയറിളക്കവും; കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിലെ 338 പേർ ചികിത്സയിൽ

എന്നാല്‍ ഹര്‍ജിയില്‍ അന്വേഷണം ആവശ്യമില്ലെന്ന് വിജിലന്‍സ് കോടതി വ്യക്തമാക്കുകയായിരുന്നു. ആ സാഹചര്യത്തിലാണ് റിവിഷന്‍ ഹര്‍ജിയുമായി മാത്യൂ കുഴല്‍നാടന്‍ ഹൈക്കോടതിയെ സമീചിച്ചത്. മുഖ്യമന്ത്രി അടക്കമുള്ള എതിര്‍കക്ഷികള്‍ക്കാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. മാസപ്പടി കേസിൽ സീരീയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ അന്വേഷണവും ആദായ നികുതി വകുപ്പിന്‍റെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്‍റെയും അന്വേഷണം പുരോ​ഗമിക്കുകയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News