Kerala Ration Shops : മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്തെ റേഷൻ കടകൾ തുറക്കില്ല; കാരണം ഇതാണ്

Kerala Ration Mustering e-KYC : റേഷൻ കാർഡിന്റെ മസ്റ്ററിങ്ങിന് വേണ്ടിയാണ് മൂന്ന് ദിവസത്തേക്ക് റേഷൻ കടകൾ അടച്ചിടുന്നത്

Written by - Zee Malayalam News Desk | Last Updated : Mar 15, 2024, 09:19 AM IST
  • e-KYC അപ്ഡേറ്റുമായി ബന്ധപ്പെട്ട് കാര്‍ഡുടമകള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചാണ് മസ്റ്ററിംഗ് നടപടികള്‍ ക്രമീകരിച്ചിട്ടുള്ളത്.
  • ഇതെ തുടർന്ന് സംസ്ഥാനത്തെ റേഷൻ കടകൾ അടുത്ത മൂന്ന ദിവസത്തേക്ക് പ്രവർത്തിക്കില്ല.
Kerala Ration Shops : മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്തെ റേഷൻ കടകൾ തുറക്കില്ല; കാരണം ഇതാണ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതൽ അടുത്ത മൂന്ന് ദിവസത്തേക്ക് റേഷൻ കടകൾ പ്രവർത്തിക്കില്ല. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമുള്ള എ എ വൈ(മഞ്ഞ), പി എച്ച് എച്ച് (പിങ്ക്) റേഷൻ കാര്‍ഡ് അംഗങ്ങളുടെ e-KYC മസ്റ്ററിംഗ് ഇന്ന് 2024 മാര്‍ച്ച് 15, 16, 17 തീയതികളില്‍ നടത്തുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. e-KYC അപ്ഡേറ്റുമായി ബന്ധപ്പെട്ട് കാര്‍ഡുടമകള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചാണ് മസ്റ്ററിംഗ് നടപടികള്‍ ക്രമീകരിച്ചിട്ടുള്ളത്. ഇതെ തുടർന്ന് ഇന്ന് മുതൽ സംസ്ഥാനത്തെ റേഷൻ കടകൾ അടുത്ത മൂന്ന ദിവസത്തേക്ക് അടച്ചിടുന്നത്.

e-KYC അപ്ഡേഷന്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാത്ത സാഹചര്യത്തില്‍ ഭക്ഷ്യധാന്യങ്ങളുടെ വിതരണം, സബ്സിഡി ക്ലയിം എന്നിവയെ ദോഷകരമായി ബാധിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. റേഷന്‍ കടകളിലെ ഇ-പോസ് മെഷീനുകളിലൂടെ മാത്രമെ e-KYC മസ്റ്ററിംഗ് നടത്താന്‍ സാധിക്കുകയുള്ളു. അതു കൊണ്ടാണ് റേഷന്‍ വിതരണം നിര്‍ത്തി വച്ചുകൊണ്ട് മസ്റ്ററിംഗ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. മാര്‍ച്ച് 15, 16, 17 തീയതികളില്‍ റേഷന്‍ വിതരണം ഉണ്ടായിരിക്കുന്നതല്ല.

ALSO READ : Kerala Ration Card Mustering: ഇവർക്കൊന്നും മസ്റ്ററിംഗിന് റേഷൻ കടയിൽ പോവേണ്ട, അറിഞ്ഞിരിക്കേണ്ടതെല്ലാം

രാവിലെ എട്ട് മുതല്‍ വൈകിട്ട് ഏഴ് മണിവരെയാണ് റേഷന്‍കടകള്‍ക്ക് സമീപമുള്ള അംഗന്‍വാടികള്‍, ഗ്രന്ഥശാലകള്‍, സാസ്കാരിക കേന്ദ്രങ്ങള്‍ തുടങ്ങിയ പൊതു ഇടങ്ങളിലാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. എല്ലാ മുന്‍ഗണനാ കാര്‍ഡ് അംഗങ്ങളും റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡുമായാണ് മസ്റ്ററിംഗിന് എത്തേണ്ടതാണ്. സ്ഥല സൗകര്യമുള്ള റേഷന്‍കടകളില്‍ അവിടെ തന്നെ മസ്റ്ററിംഗ് നടത്തുന്നും. മഞ്ഞ, പിങ്ക് കാര്‍ഡുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ അംഗങ്ങളും മസ്റ്ററിംഗ് നടത്തേണ്ടതാണ്. 

 പ്രസ്തുത തീയതികളില്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ക്ക് മറ്റൊരു ദിവസം ഇതിനു വേണ്ടി സൗകര്യം ഒരുക്കമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ ഏത് റേഷന്‍ കടകളിലും ഏതൊരു മുന്‍ഗണനാ കാര്‍ഡുകാര്‍ക്കും മസ്റ്ററിംഗ് നടത്താവുന്നതാണെന്നും മന്ത്രി അറിയിച്ചു. കിടപ്പു രോഗിക‍ള്‍ക്കും സ്ഥലത്ത് ഇല്ലാത്തവര്‍ക്കും മസ്റ്ററിംഗിന് പിന്നീട് അവസരം ഉണ്ടായിരിക്കും. ആധാര്‍ അപ്ഡേറ്റ് ചെയ്യാത്ത കുട്ടികള്‍ക്കും വിരളടയാളം പതിയാത്തവര്‍ക്കും പിന്നീട് മസ്റ്ററിംഗിന് അവസരം ഒരുക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

റേഷൻ കാർഡ് മസ്റ്ററിംഗ്

മാർച്ച് 31 ആണ് റേഷൻ കാർഡ് മസ്റ്ററിംഗിനുള്ള അവസാന തീയ്യതി. മഞ്ഞ , പിങ്ക് കാർഡുകളിൽ ഉള്ള എല്ലാ അംഗങ്ങളും തങ്ങളുടെ മസ്റ്ററിംഗ്  നകം പൂർത്തിയാക്കണമെന്നാണ് കേന്ദ്ര സർക്കാർ നിർദേശം.  ഉച്ചയ്ക്ക് 1.30 മുതൽ വൈകുന്നേരം 4 വരേയും ഞായറാഴ്ച ഉൾപ്പെടെ എല്ലാ അവധി ദിവസങ്ങളിലും മസ്റ്ററിംഗ് നടക്കും. രാവിലെ 9 മുതൽ വൈകീട്ട് 7 വരെയാണ് ഇതിനുള്ള സമയം. എല്ലാ റേഷൻ കാർഡ് അംഗങ്ങളും അവരവരുടെ റേഷൻ കടകളിൽ നേരിട്ടെത്തി വേണം മസ്റ്ററിംഗ് പൂർത്തിയാക്കാൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News