News Round Up:കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാനവാർത്തകൾ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
Greta Thunberg Toolkit: വിശദാംശങ്ങൾ തേടി google ന് കത്ത് നൽകി Delhi Police
കർഷകരുടെ സമരത്തെ അനുകൂലിച്ചു കൊണ്ടുള്ള ഗ്രെറ്റ തൻബർഗ് ട്വീറ്റ് ചെയ്ത ടൂൾകിറ്റിൽ അന്വേഷണം ആരംഭിച്ച് ഡൽഹി പൊലീസ് രംഗത്ത്. അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഗൂഗിളിന് കത്ത് നൽകിയിരിക്കുകയാണ് ഡൽഹി പൊലീസ്.
Alappuzha Bypass ൽ വിള്ളൽ; ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തി
ആലപ്പുഴ ബൈപാസ് ഉദ്ഘാടനം ചെയ്‌ത് ദിവസങ്ങൾ പിന്നിടുന്നതിന് മുമ്പെ ബൈപ്പാസിന്റെ മാളികമുക്കിലെ അടിപ്പാതയ്ക്ക് മുകളിൽ വിള്ളൽ കണ്ടെത്തി.വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് ദേശീയപാത ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ പരിശോധന നടത്തി.
Farmers Protest: സമരം ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള road block സമരം നാളെ
സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കർഷകർ നടത്തുന്ന റോഡ് തടയല്‍ സമരം നാളെ. ഡല്‍ഹി നഗരപരിധിയെ റോഡ് തടയലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന് കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്ത് വ്യക്തമാക്കിയിട്ടുണ്ട്.
Saudi Arabia: കോവിഡ് വ്യാപനം, പള്ളികളിലും നിയന്ത്രണം
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി വിവിധ നടപടികള്‍ കൈക്കൊണ്ടിരിയ്ക്കുകയാണ് സൗദി അറേബ്യ. നടപടികളുടെ ഭാഗമായി സൗദിയിലെ പള്ളികളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.