NASA യുടെ Perseverance Rover ദൗത്യം വിജയം; ചൊവ്വയിലെ ജീവന്റെ സാന്നിധ്യമറിയാൻ ഇനി താമസമില്ല 


COMMERCIAL BREAK
SCROLL TO CONTINUE READING

ചൊവ്വയിലെ ജീവന്റെ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള നാസ ദൗത്യമായ  പെഴ്‌സെവിയറന്‍സ് റോവര്‍ (Perseverance Rover) ലക്ഷ്യത്തിലെത്തി.  ഇതോടെ ഏഴു മാസം നീണ്ട യാത്രക്കൊടുവിൽ പെഴ്‌സെവിയറന്‍സ് റോവർ ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ ചൊവ്വയിലിറങ്ങി.  ജെസറോ ഗര്‍ത്തത്തിലാണ് റോവര്‍ ലാന്‍ഡ് ചെയ്തത്.


Nasa Perseverance Rover ചൊവ്വയിലെത്തി: ദൗത്യത്തിന് ചുക്കാൻ പിടിച്ച വരിൽ ഇന്ത്യക്കാരിയും നാസയുടെ സുപ്രധാന ദൗത്യങ്ങളെ നയിക്കുന്ന ഇവർ ആരാണ്?
ഒരു കൊച്ചു വട്ട പൊട്ടും തൊട്ട് ചൊവ്വ പര്യവേഷണത്തിന് നാസയുടെ കൺട്രോൾ റൂമിലിരുന്ന് നിർദ്ദേശങ്ങൾ നൽകിയ ഇന്ത്യക്കാരിയെ ആണ് ലോകം തേടുന്നത്. ഇന്ത്യൻ വംശജയായ ഡോ.സ്വാതി മോ​ഹനാണ്(Dr Swati Mohan) നാസയുടെ ചൊവ്വാ ദൗത്യത്തിന്റെ സുപ്രധാന ചുമതലകൾ വഹിച്ചത്.  റോവറിന്റെ ലാന്റിങ്ങ് സംവിധാനം,കമ്മ്യൂണിക്കേഷൻ എന്നിവയിലെല്ലാം ചുമതല വഹിച്ചത് സ്വാതിയാണ്. 


 Kerala Assembly Election 2021: കേരളത്തിൽ താമര വിരിയിക്കാൻ കേന്ദ്ര നേതാക്കൾ എത്തുന്നു 
കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് (Kerala Assembly Election 2021) വരാനിരിക്കെ താമര വിരിയിക്കാൻ പ്രചാരണത്തിനായി കേന്ദ്ര നേതാക്കളെത്തുന്നു. സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയോടനുബന്ധിച്ചാണ് ബിജെപിയുടെ കേന്ദ്ര നേതാക്കൾ കേരളത്തിലേക്ക് എത്തുന്നത്. 


Gold Price Today: സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 34,400 രൂപയായി 


സംസ്ഥാനത്ത് സ്വർണ്ണവിലയിൽ (Gold Rate) വീണ്ടും ഇടിവ്.  ഇന്ന് പവന് 320 രൂപയാണ് കുറഞ്ഞത്.  ഇതോടെ സ്വര്‍ണവില 34,400 കവിഞ്ഞു.  ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 4300 രൂപയാണ്.  ആഗോള വിപണിയിലും ഇടിവ് തുടരുകയാണ്.  ഈ വർഷം ഇതുവരെയായി സ്വർണ്ണത്തിന്റെ വിലയിൽ 3 ശതമാനത്തിലേറെയാണ് ഇടിവ് രേഖപ്പെടുത്തിയത്. 


Google Meet-ൽ പുത്തൻ അപ്ഡേറ്റുകൾ, അധ്യാപകർക്കും വിദ്യാർഥികൾക്കും ഒരേ പോലെ സഹായകമാകുന്ന സംവിധാനങ്ങളുമായി ​ഗൂ​ഗിൾ


ഇന്ത്യൻ വിദ്യാഭ്യാസ സംവിധാനങ്ങൾക്ക് സഹായകമാകാനൊരുങ്ങി ​ഗൂ​ഗിൾ. വീഡിയോ കോൺഫറൻസിങ്ങ് ആപ്പായ ​ഗൂ​ഗിൾ മീറ്റിലടക്കം ​​50 പുത്തൻ ഫീച്ചറുകൾ അവതരിപ്പിച്ചാണ് ​ഗൂ​ഗിളിന്റെ നടപടി.മ്യൂട്ട് ഓള്‍ സ്റ്റുഡന്റ്‌സ്, മോഡറേഷന്‍ ടൂള്‍സ്, എന്റ് മീറ്റിങ്‌സ് തുടങ്ങിയ ഫീച്ചറുകളാണ് ഗൂഗിള്‍ മീറ്റ് പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡ് വ്യാപനം കൂടിയതോടെ കഴിഞ്ഞ ഏപ്രിലിൽ ഇന്ത്യയിൽ സ്കൂളുകൾ അടച്ചിരുന്നു.


Drishyam 2: Release ചെയ്ത രണ്ട് മണിക്കൂറിനുള്ളിൽ സിനിമ Telegram-ൽ, നിയമ നടപടിക്ക് സാധ്യത


റിലീസ് ചെയ്ത് മണിക്കൂറിനുള്ളിൽ ദൃശ്യം2(Drishyam2) ടെല​ഗ്രാമിലെത്തി. ടെലഗ്രാമിലെ വിവിധ സിനിമ ഗ്രൂപ്പുകളിലാണ് ചിത്രമെത്തിയത്. രാത്രി 12 മണിയോടെയാണ് ചിത്രം ടെലഗ്രാമിലെത്തിയത്. ഇതിന് പിന്നാലെ ചിത്രം ടെലഗ്രാമിലുമെത്തിയോതോടെയാണ് സിനിമയുടെ പ്രവർത്തകർ വിഷയം പരിശോധിച്ചത്.ആമസോൺ പ്രൈമിനാണ് ചിത്രത്തിന്റെ ഒ ടി ടി റിലീസിനുള്ള ഒൗദ്യോ​ഗികമായ അധികാരം. രണ്ട് മണിക്കൂറും 33 മിനിട്ടുമാണ് ചിത്രത്തിന്റെ ആകെ സമയം. എങ്കിൽ പോലും ചിത്രം കണ്ട് പൂർത്തിയാക്കിയ ഒരാൾക്ക് ഇത് അപ്‌ലോഡ് ചെയ്യാൻ സാധിക്കില്ല. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.