കൊച്ചി: റിലീസ് ചെയ്ത് മണിക്കൂറിനുള്ളിൽ ദൃശ്യം2(Drishyam2) ടെലഗ്രാമിലെത്തി. ടെലഗ്രാമിലെ വിവിധ സിനിമ ഗ്രൂപ്പുകളിലാണ് ചിത്രമെത്തിയത്. രാത്രി 12 മണിയോടെയാണ് ചിത്രം ടെലഗ്രാമിലെത്തിയത്. ഇതിന് പിന്നാലെ ചിത്രം ടെലഗ്രാമിലുമെത്തിയോതോടെയാണ് സിനിമയുടെ പ്രവർത്തകർ വിഷയം പരിശോധിച്ചത്.ആമസോൺ പ്രൈമിനാണ് ചിത്രത്തിന്റെ ഒ ടി ടി റിലീസിനുള്ള ഒൗദ്യോഗികമായ അധികാരം. രണ്ട് മണിക്കൂറും 33 മിനിട്ടുമാണ് ചിത്രത്തിന്റെ ആകെ സമയം. എങ്കിൽ പോലും ചിത്രം കണ്ട് പൂർത്തിയാക്കിയ ഒരാൾക്ക് ഇത് അപ്‌ലോഡ് ചെയ്യാൻ സാധിക്കില്ല. അതേസമയം ചിത്രം പൂർണമായി ഡൗൺലോഡ‍് ചെയ്ത ശേഷം ഇത് സാധ്യമാവും.
ടെലഗ്രോമിന്(Telegram) പുറമെ മറ്റ് സിനിമ സൈറ്റുകളിലും ചിത്രമെത്തി. നേരത്തെ ഇത്തരത്തിൽ ഒ ടി ടി റിലീസിന് തൊട്ടു പിന്നാലെ നിരവധി സിനിമകൾ ടെലഗ്രാമുകളിലെ വിവിധ സിനിമാ ഗ്രൂപ്പുകളിലേക്ക് എത്തിയിരുന്നു.അതേസമയം സംഭവത്തെക്കുറിച്ച് കൂടുതൽ നിയനടപടികൾ ആമസോൺ സ്വീകരിക്കുമെന്നാണ് സൂചന. നേരത്തെ തന്നെ ടെലഗ്രാമിന് സിനിമകളുടെ പേരിൽ മുന്നറിയിപ്പ് ലഭിച്ചിരുന്നു. ചിത്രത്തിന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
കൂടുതൽ നടപടികൾക്കാണ് സാധ്യത. തീയേറ്ററുകൾ തുറക്കാൻ ധാരണയുണ്ടായിരുന്നെങ്കിലും അതിന് മുൻപ് തന്നെ ചിത്രം ഒ ടി ടി(OTT) റിലീസിനെന്ന വാർത്തകൾ എത്തിയിരുന്നു.നിലവിലെ സാഹചര്യം മൂലമാണ് ചിത്രം തീയേറ്ററിൽ റിലീസ് ചെയ്യാത്തതെന്ന് സംവിധായകൻ ജീത്തു ജോസഫ് പ്രതികരിച്ചു.
ALSO READ: Drishyam 2 ൽ Georgekutty യുടെ അടുത്ത നീക്കം പ്രവചിക്കാമോ? പ്രക്ഷകരോടായി Mohanlal ന്റെ ചോദ്യം
മികച്ച അഭിപ്രായമാണ് രണ്ടാം ഭാഗത്തെക്കുറിച്ച് പ്രേക്ഷകർക്കുള്ളത്. ഒന്നാംഭാഗത്തിനോട് നീതി പുലർത്തി തന്നെയാണ് രണ്ടാം ഭാഗവും എത്തിയിട്ടുള്ളതെന്ന് പ്രേക്ഷകർ പറയുന്നു.ചിത്രത്തിൽ മോഹൻലാലിനെ(Mohanlal) കൂടാതെ മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അൻസിബ, എസ്തർ, സായികുമാർ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. എന്നാൽ സിനിമ തീയേറ്ററിൽ റിലീസ് ചെയ്യുന്നത് സംബന്ധിച്ച അവ്യക്തത തുടരുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.