Private Bus Strike| ഇനി ബസ്സും ഒാടില്ല, ഡീസൽ വില വർദ്ധനവിൽ സ്വകാര്യ ബസുകൾ അനിശ്ചിത കാലം ഒാടില്ല
മിനിമം ചാർജ് 12 രൂപയാക്കുക കിലോമീറ്റർ നിരക്ക് 1രൂപയാക്കുക, വിദ്യാർത്ഥിയാത്ര മിനിമം 6 രൂപയും തുടർന്നുള്ള ചാർജ് 50% ആക്കുക എന്നിവ ആവശ്യങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്തെ അനിയന്ത്രിതമായ ഡീസൽ വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് സ്വകാര്യ ബസ്സുകൾ സമരത്തിലേക്ക്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.
മിനിമം ചാർജ് 12 രൂപയാക്കുക കിലോമീറ്റർ നിരക്ക് 1രൂപയാക്കുക, വിദ്യാർത്ഥിയാത്ര *മിനിമം 6* രൂപയും തുടർന്നുള്ള ചാർജ് 50% ആക്കുക, കോവിഡ് കാലം കഴിയുന്നത് വരെ വാഹന നികുതി പൂർണമായും ഒഴിവാക്കുക തുടങ്ങിയവയാണ് ഉടമകൾ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾ.
ആവശ്യങ്ങൾ ഉടനടി അംഗീകരിച്ചു കിട്ടണമെന്ന് ആവശ്യപെട്ടു കൊണ്ട് ബസ് ഉടമ സംയുക്ത സമിതിയാണ് സംസ്ഥാനത്തെ മുഴുവൻ ബസ് ഉടമ സംഘടനകളും ഒരുമിപ്പ് സർവ്വീസ് മുടക്കുന്നത്. നവംബർ 9 മുതൽ അനശ്ചിത കാലത്തേക്കു ബസ് നിർത്തിവെക്കും എന്ന് ഉടമകൾ അറിയിച്ചു.
ഇത് ചൂണ്ടിക്കാണിച്ച് ഗതാഗത വകുപ്പ് മന്ത്രിക്കും സംഘടന നോട്ടീസ് നൽകി.ഇന്ന് രാവിലെ സമിതി ഭാരവാഹികളായ ലോറൻസ് ബാബു (ചെയർമാൻ ) ടി ഗോപിനാഥൻ (ജനറൽ കൺവീനർ ) ഗോകുലം ഗോകുൽദാസ് (വൈസ് ചെയർമാൻ ) തുടങ്ങിയവർ ഇന്ന് മന്ത്രിയെ നേരിട്ട്കണ്ടാണ് നിവേദനം നൽകിയത്.
ALSO READ : Anavoor Nagappan: മേയർക്കെതിരായ മുരളീധരന്റെ പ്രസ്താവന സ്ത്രീവിരുദ്ധം, അറസ്റ്റ് ചെയ്യണമെന്ന് ആനാവൂർ നാഗപ്പൻ
സമരം തുടങ്ങുന്ന ദിവസം മുതൽ ബസ് ഉടമ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ അനീശ്ചിത കാല റിലേ സത്യാഗ്രഹം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...