തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ശേഷിക്കെ കേരളത്തിൽ മാറ്റമില്ലാതെ ബിജെപിയിലെ തമ്മിലടി. നിർണായകമായ തെരഞ്ഞെടുപ്പ് പടിവാതിൽക്കലിൽ എത്തി നിൽക്കേ തിരുവനന്തപുരത്തെ ബിജെപിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുകയാണ്. ബിജെപി ജില്ല കമ്മിറ്റി അംഗം നെല്ലിനാട് ശശി പാർട്ടി വിട്ട് സിപിഎമ്മിൽ ചേർന്നു. വെഞ്ഞാറമൂട് നെല്ലിനാട് ഭാഗത്തെ ബിജെപിയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രാദേശിക നേതാവാണ് നെല്ലിനാട് ശശി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആറ്റിങ്ങൽ മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥിയായ വി. ജോയിയുടെ സ്വീകരണത്തിൽ പങ്കെടുത്ത് കൊണ്ടാണ് കർഷക മോർച്ചയുടെ മുൻ ജില്ല സെക്രട്ടറി കൂടിയായ നെല്ലിനാട് ശശി തന്റെ നിലപാട് വ്യക്തമാക്കിയത്. ജില്ലയിലെയും കേരളത്തിലെയും ബിജെപി നേതാക്കൾ പിന്തുടർന്ന് വരുന്ന സ്വജനപക്ഷപാതത്തിലും ബിജെപി വെച്ച് പുലർത്തുന്ന രാജ്യവിരുദ്ധ നിലപാടുകളിലും പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്ന് നെല്ലിനാട് ശശി വ്യക്തമാക്കി. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ ബിജെപി വിടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർ‍ത്തു.


ALSO READ: മിഷന്‍ 370 തയ്യാര്‍!! ബിജെപി സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ഈ ആഴ്ച പുറത്തിറക്കിയേക്കും


ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളം ഉൾപ്പെടെയുള്ള തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽ നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി ദേശീയ നേതൃത്വം പ്രവ‍‍ർത്തിക്കുന്നത്. തെന്നിന്ത്യൻ സംസ്ഥാനങ്ങളിലേയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടർച്ചയായി എത്തുന്നത് ഇതിന് ഉദാഹരണമാണ്. കേരളത്തിൽ മാത്രം ഈ വർഷം മൂന്ന് തവണയാണ് നരേന്ദ്ര മോദി എത്തിയത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയ അദ്ദേഹം കേരളത്തിൽ ബിജെപിയ്ക്ക് ഇത്തവണ രണ്ടക്ക സീറ്റ് നൽകണമെന്ന് ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. 


വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി പ്രതീക്ഷയർപ്പിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം. 2019ലും 2014ലും നടന്ന തിരഞ്ഞെടുപ്പുകളിൽ രണ്ടാം സ്ഥാനത്ത് എത്താൻ ബിജെപിയ്ക്ക് സാധിച്ചിരുന്നു. തൃശൂരിന് പുറമെ തിരുവനന്തപുരവും നോട്ടമിട്ട് പ്രവ‍ർത്തിക്കുന്ന ബിജെപിയ്ക്ക് ആഭ്യന്തര കലഹം വലിയ തലവേദനയായിരിക്കുകയാണ്. തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനിരിക്കെ നെല്ലിനാട് ശശിയെ പോലെ സ്വാധീനമുള്ള നേതാക്കൾ പാർട്ടി വിടുന്നത് ബിജെപിയെ കുറച്ചൊന്നുമല്ല അസ്വസ്ഥരാക്കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം പാലോടിൽ നിരവധി കോൺ​ഗ്രസ് പ്രവർത്തകർ സിപിഎമ്മിന് ഒപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയിലും കൊഴിഞ്ഞുപോക്കുകൾ ഉണ്ടാകുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.