കോട്ടയം: തെരുവുനായ നിയന്ത്രണ പദ്ധതി ആരംഭിക്കുന്നതിൽ അലംഭാവം കാട്ടുന്ന,ജില്ലാ പഞ്ചായത്ത് നിലപാടിൽ പ്രതിഷേധിച്ച് കോട്ടയത്ത് യൂത്ത് ഫ്രണ്ട് പ്രവർത്തകർ മുട്ടിന്മേൽ നിന്ന് പ്രതിഷേധിച്ചു. ജില്ലാ പഞ്ചായത്ത് കവാടത്തിൽ നടന്ന പ്രതിഷേധത്തിന്റെ ഉദ്ഘാടനം കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിൽ നിർവഹിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

കോട്ടയം നഗരസഭ തെരുവുനായ നിയന്ത്രണത്തിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടും എ ബി സി പദ്ധതി നടപ്പിലാക്കേണ്ട  ജില്ലാ പഞ്ചായത്ത് അലംഭാവം കാട്ടുന്നതിൽ പ്രതിഷേധിച്ചാണ് യൂത്ത് ഫ്രണ്ട് നേതൃത്വത്തിൽ വ്യത്യസ്തമായ സമരം. നിരവധി യൂത്ത് ഫ്രണ്ട് പ്രവർത്തകരാണ് സമരത്തിൽ അണിചേർന്നത്. 

Read Also: മിൽമ പാൽ വില ലീറ്ററിന് 6 രൂപ കൂടും; പുതുക്കിയ വില ഡിസംബർ 1 മുതൽ


കലക്ടറേറ്റ് കവാടത്തിൽ നടന്ന പ്രതിഷേധയോഗത്തിനു ശേഷമാണ് പ്രവർത്തകർ ജില്ലാ പഞ്ചായത്തിലേക്ക് പ്രകടനമായി എത്തിയത്. എത്രയും വേഗം ഡോഗ് ഷെൽട്ടറുകൾ നിർമ്മിക്കണമെന്നും അതിനു സാധിക്കാത്ത സാഹചര്യം വന്നാൽ തെരുവു നായ്ക്കളെ ഉന്മൂലനം ചെയ്യാനുള്ള നിയമം കൊണ്ടുവരണം എന്നും സമരം ഉദ്ഘാടനം ചെയ്ത സജിമഞ്ഞക്കടമ്പിൽ പറഞ്ഞു.


യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ഷിജു പാറ ഇടുക്കിൽ, സെക്രറട്ടറി അഭിലാഷ് കൊച്ചു പറമ്പിൽ, കേരള കോൺഗ് പാർട്ടി ഉന്നത അധികാര സമിതി അംഗം വി.ജെ ലാലി, ജില്ലാ പഞ്ചായത്ത് അംഗം ജോസ് മോൻ മുണ്ടക്കൽ, ജില്ലാ ജനറൽ സെക്രട്ടറി ജോയ് ചെട്ടിശ്ശേരി, നിയോജകമണ്ഡലം പ്രസിഡണ്ട്  കുര്യൻ.പി.കുര്യൻ,നോയൽ ലൂക്ക് തുടങ്ങിയവരും സമരത്തെ അഭിസംബോധന ചെയ്തു.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ