തിരുവനന്തപുരം: അഞ്ചു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന പള്‍സ് പോളിയോ തുള്ളി മരുന്ന്‍ വിതരണം ഇന്ന് നടക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്തെ അഞ്ച് വയസില്‍ താഴെയുള്ള 24,50,477 കുട്ടികള്‍ക്കാണ് ഇന്ന് പോളിയോ തുള്ളി മരുന്ന് നല്‍കാന്‍ ലക്ഷ്യമിടുന്നത്. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്തെ സാമൂഹ്യനീതി വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ ശൈലജ നിര്‍വഹിക്കും.


ഇന്ന് ബൂത്ത് തല അടിസ്ഥാനത്തില്‍ മരുന്ന് നല്‍കും. തിങ്കളും ചൊവ്വയും പോളിയോ തുള്ളി മരുന്ന് എടുക്കാന്‍ വിട്ടുപോയ കുട്ടികള്‍ക്ക് വീടുകളില്‍ എത്തിയും തുള്ളിമരുന്ന്‍ നല്‍കും. 


പോളിയോ വിതരണത്തിനായി 24,247 വാക്‌സിനേഷന്‍ ബൂത്തുകളും കൂടാതെ ട്രാന്‍സിറ്റ് ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ബൂത്തിലും 2 പരിശീലനം ലഭിച്ച വാക്സിനേറ്റര്‍ ഉണ്ടായിരിക്കും. 


വീടുകളില്‍ എത്തി പോളിയോ നല്‍കുന്നതിനായി 24,247 ടീമുകളെയും പരിശീലനം നല്‍കി തിരഞ്ഞെടുത്തിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനുകളിലും ബസ്റ്റാന്‍ഡുകളിലും ഉള്‍പ്പെടെ രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് 5 വരെയാണ് പോളിയോ ബൂത്തുകള്‍ പ്രവര്‍ത്തിക്കുന്നത്.