കോട്ടയം ജില്ലയിലെ കിറ്റ് വിതരണം തടയരുത്; തിരഞ്ഞെടുപ്പ് കമ്മീഷന് പ്രതിപക്ഷ നേതാവിന്റെ കത്ത്
പെരുമാറ്റ ചട്ടം നിലവിലുള്ളതിനാൽ കോട്ടയം ജില്ലയിൽ ഓണക്കിറ്റ് വിതരണം തിരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞത്.
കോട്ടയം : പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് വിതരണം നിര്‍ത്തിവയ്ക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഓണം ആഘോഷിക്കുന്നതിന് വേണ്ടി ജില്ലയിൽ നിരവധി പേരാണ് കിറ്റിനെ ആശ്രയിക്കുന്നത്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സാങ്കേതികത്വത്തെ തുടർന്ന് കിറ്റ് വിതരണം തടയരുതെന്ന് വിഡി സീതശൻ തന്റെ കത്തിൽ പറഞ്ഞു.
കൂടാതെ പട്ടിക വർഗത്തിൽ പെട്ട വയോജനങ്ങൾക്ക് ഓണസമ്മാനമായി സംസ്ഥാന സർക്കാർ നൽകുന്ന 1000 രൂപ പദ്ധതിയും കോട്ടയത്ത് നടപ്പിലാക്കുന്നതിന് വേണ്ടി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലുള്ള തീരുമാനവും പിന്‍വലിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് പ്രതിപക്ഷ നേതാവ് അഭ്യർഥിച്ചു. പെരുമാറ്റ ചട്ടം നിലവിലുള്ളതിനാൽ കോട്ടയം ജില്ലയിൽ ഓണക്കിറ്റ് വിതരണം തിരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞത്.
പ്രതിപക്ഷ നേതാവിന്റെ കത്ത്
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ ഓണക്കിറ്റ് വിതരണം നിര്‍ത്തിവയ്ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശമുണ്ടെന്ന മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടു.
ഓണാഘോഷത്തിന് കിറ്റിനെ ആശ്രയിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ ബാധിക്കുന്നതാണ് ഈ തീരുമാനം. പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിലെ സാങ്കേതികത്വം കിറ്റ് വിതരണത്തിന് തടസമാകാന്‍ പാടില്ല. ഓണം ആഘോഷിക്കാന്‍ കാത്തിരിക്കുന്ന പാവങ്ങളുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തുന്നതാകരുത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഈ സാഹചര്യത്തില്‍ കേട്ടയം ജില്ലയിലും ഓണ കിറ്റ് വിതരണത്തിന് അടിയന്തിര അനുമതി നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
60 വയസിന് മുകളില്‍ പ്രായമുള്ള പട്ടിക വര്‍ഗക്കാര്‍ക്ക് ഓണ സമ്മാനമായി 1000 രൂപ നല്‍കുന്ന പദ്ധതിയില്‍ നിന്നും കോട്ടയം ജില്ലയെ തല്‍ക്കാലത്തേക്ക് ഒഴിവാക്കിയതായി കാണുന്നു. ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലുള്ള ഈ തീരുമാനവും പിന്‍വലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...