Kazhakootam Elevated Highway നിർമാണം 2022 ഏപ്രിലിൽ പൂർത്തിയാകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്
60 ശതമാനം പ്രവൃത്തിയാണ് നിലവിൽ പൂർത്തിയായത്. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ എല്ലാ മാസവും മുൻ മന്ത്രിയും കഴക്കൂട്ടം എംഎൽഎയുമായി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. ആവശ്യമെങ്കിൽ മന്ത്രിതല യോഗങ്ങളും വിളിച്ചു ചേർക്കും.
Thiruvananthapuram : കഴക്കൂട്ടം എലവേറ്റഡ് ഹൈവേ (Kazhakootam Elevated Highway) നിർമ്മാണം പൊതുമരമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് (PA Mohammed Riyas) നേരിട്ട് സന്ദർശനം നടത്തി വിലയിരുത്തി. എലിവേറ്റഡ് ഹൈവേയുടെ നിർമാണ് 2022 ഏപ്രിലിൽ പൂർത്തിയാകുമെന്ന് മന്ത്രി അറിയിച്ചു. ഇത് സംബന്ധിച്ച് കരാറുകാർ ഉറപ്പ് നൽകി എന്ന് മന്ത്രി പറഞ്ഞു.
ALSO READ: Covid Vaccine: കേരളത്തിൽ ഒന്നാം ഡോസ് വാക്സിനെടുത്തത് 25 ശതമാനം പേർ
60 ശതമാനം പ്രവൃത്തിയാണ് നിലവിൽ പൂർത്തിയായത്. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ എല്ലാ മാസവും മുൻ മന്ത്രിയും കഴക്കൂട്ടം എംഎൽഎയുമായി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. ആവശ്യമെങ്കിൽ മന്ത്രിതല യോഗങ്ങളും വിളിച്ചു ചേർക്കും. ടാർഗറ്റ് അനുസരിച്ച് ഓരോ പ്രവൃത്തിയും പൂർത്തീകരിക്കുന്നുണ്ടോ എന്ന് കർശനമായി നിരീക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.
ALSO READ: സംസ്ഥാനത്ത് കെട്ടിട നിർമ്മാണാനുമതി നീട്ടി: ആറ് മാസത്തേക്കാണ് പുതിയ കാലാവധി
സർവ്വീസ് റോഡ് നിർമ്മാണം ഉടൻ പൂർത്തിയാക്കും. മഴക്കാലത്ത് വെള്ളക്കെട്ട് പരിഹരിക്കാനുള്ള നടപടി ആലോചിക്കാൻ എം എൽ എ യുടെ നേതൃത്വത്തിൽ കോർപ്പറേഷൻ അധികൃതരെ കൂടി ഉൾപ്പെടുത്തി യോഗം വിളിക്കും. ഗർഡറുകൾ സ്ഥാപിക്കുന്ന ഘട്ടത്തിൽ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്താൻ പൊലീസിനെ ചുമതലപ്പെടുത്തി.
ALSO READ: നല്ല മാതൃക: കാൽനട യാത്രക്കാരുടെ സഞ്ചാരത്തിന് വഴിയൊരുക്കുന്നു മോട്ടോർവാഹന വകുപ്പ്
എലവേറ്റഡ് ഹൈവേ നിർമ്മാണം മന്ത്രി വിലയിരുത്തി. തുടർന്ന് അവലോകന യോഗവും ചേർന്നു. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, കൗൺസിലർ എൽ എസ് കവിത, ഉദ്യോഗസ്ഥർ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.