Trivandrum: പൊതുമരാമത്ത് വകുപ്പിനു കീഴിലെ റസ്റ്റ് ഹൗസുകളിൽ മുഴുവൻ ഓൺലൈൻ ബുക്കിംഗ്  ഇന്ന് മുതൽ ആരംഭിച്ചു.റസ്റ്റ് ഹൗസുകളിൽ  ജനങ്ങൾക്ക് കൂടി താമസിക്കാൻ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഓൺലൈൻ ബുക്കിംഗ് സൗകര്യം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഏർപ്പെടുത്തുന്നത്. 153 റസ്റ്റ് ഹൗസുകളിലായി 1151 മുറികൾ ഉണ്ട്. ഉദ്യോഗസ്ഥർക്ക് നിലവിലുള്ള അവസരം നഷ്ടപ്പെടാതെ തന്നെ ജനങ്ങൾക്ക് പി ഡബ്ല്യു ഡി റസ്റ്റ് ഹൗസിലെ മുറികൾ ലഭ്യമാക്കും. https://resthouse.pwd.kerala.gov.in/index എന്ന് വെബ്സൈറ്റ് വഴി ബുക്കിംഗ് നടത്താം.


ALSO READ: Petrol Diesel Price| കേറി കേറി എങ്ങോട്ടാ? ഇന്ധന വില ഇന്നും കൂട്ടി


ഇതോടൊപ്പം റസ്റ്റ് ഹൗസുകളെ നവീകരിക്കാനുള്ള പദ്ധതിയും തയ്യാറാക്കി കഴിഞ്ഞു. ആദ്യഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട 30  റസ്റ്റ് ഹൗസുകളെ നവീകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. മുറികളുടെ നവീകരണം, ആധുനികവൽക്കരണം, ഫർണ്ണിച്ചർ, ഫർണിഷിഗ് സൗകര്യങ്ങൾ വർധിപ്പിക്കൽ  എന്നിവയാണ് നവീകരണം.


ALSO READ: Fuel price hike | ഇന്ധന വില ഇന്നും വർധിപ്പിച്ചു പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും വർധിച്ചു


റസ്റ്റ് ഹൗസുകളുടെ നവീകരിക്കുന്നതിനൊപ്പം  ഭക്ഷണശാലകളും ആരംഭിക്കും. ശുചിത്വം ഉറപ്പു വരുത്തും. ദീർഘ ദൂര യാത്രക്കാർക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ ടോയ് ലറ്റ് ഉൾപ്പെടെയുളള കംഫർട്ട് സ്റ്റേഷൻ നിർമ്മിക്കാനും തീരുമാനിച്ചിട്ടുണ്ട്.  നല്ല ഫ്രണ്ട് ഓഫീസ് ഉൾപ്പെടെയുള്ള സംവിധാനം ഏർപ്പെടുത്തും. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.