തിരുവനന്തപുരം: പ്രത്യേകിച്ച് ഒന്നും ചെയ്തില്ലെങ്കിലും പെട്രോൾ വില കൂടും. ഇന്നും പെട്രോളിനും ഡീസലിനും 35 ഉം, 37 ഉം പൈസ വീതം കൂടി. പെട്രോൾ ലിറ്റർ 35 പൈസയും ഡീസൽ ലിറ്റർ 37 പൈസയുമാണ് കൂടിയത്. ഇതോടെ ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും പെട്രോൾ വില 120 കടന്നു.
തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 111.61രൂപ ഡീസൽ ലിറ്ററിന് 105.37 രൂപയുമാണ് കൂടിയത്. കോഴിക്കോട് പെട്രോളിന് 109.88 രൂപയും ഡീസലിന് 103.77 രൂപയുമാണ് ഇന്നത്തെ വിൽപ്പന വില.
ALSO READ: Fuel price hike | ഇന്ധന വില ഇന്നും വർധിപ്പിച്ചു പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും വർധിച്ചു
രാജ്യാന്തര വിപണിയിൽ എണ്ണവിലയും കൂടിക്കൊണ്ടിരിക്കുകയാണ്. ബ്രെൻറ് ക്രൂഡ് ഒായിൽ ബാരലിന് 83.72 ഡോളറിലെത്തി വില. ഏഴു വർഷത്തിനിടയിൽ ഏറ്റവും ഉയർന്ന വിലയാണിത്. ഇന്ധനവില നിയന്ത്രിക്കാൻ ജി20 ഉച്ചകോടിയിലെ ഇന്ത്യയുടെ ശ്രമങ്ങളും പരാജയപ്പെട്ടതായാണ് സൂചന.
ഗൾഫ് രാജ്യങ്ങൾ പലതും എണ്ണ ഉത്പാദനം ഇനിയും കൂട്ടാനാവില്ലെന്ന് അറിയിച്ചതോടെയാണിത്. അടുത്ത ആഴ്ച മുതൽ സ്വകാര്യ ബസുകളും ഇന്ധനവിലയിൽ പ്രതിഷേധിച്ച് സമരം ആരംഭിക്കും. ഇതോടെ കേരളവും പ്രതിസന്ധിയിലേക്ക് പോവും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA