ആലപ്പുഴ: യുവമോർച്ച ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി  ജി ശ്യാംക്യഷ്ണനാണ് ആകാശവാണിയുടെ റേഡിയോ പാഠശാല എന്ന പരിപാടി പ്രമോ നൽകിയതിന് ശേഷം പിൻവലിച്ചതിനെതിരെ പരാതിയുമായി രംഗത്ത് വന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് ജൂൺ 29 തിങ്കൾ മുതൽ റേഡിയോ പാഠശാല പുനരാരംഭിക്കുന്നതിന് കാരണമായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ്; സംയുക്ത നാവികാഭ്യാസം നടത്തി ഇന്ത്യയും ജപ്പാനും 


ജൂൺ മാസം 17 തീയതി ആകാശവാണിയിൽ വിദ്യാർത്ഥികൾക്ക് വേണ്ടി റേഡിയോ പാഠശാല എന്ന പരിപാടി പ്രക്ഷേപണം ചെയ്യുമെന്ന് ജൂൺ 15, 16, തീയതി ആകാശവാണിയിൽ തന്നെ പ്രമോ വന്നിരുന്നു. എന്നാൽ പരിപാടി നടക്കാത്തതിനെതിരെ ജി ശ്യാംക്യഷ്ണൻ പരാതിപ്പെടുകയായിരുന്നു. കേരളത്തിൽ നിരവധി വീടുകളിൽ ടിവിയോ , സ്മാർട്ട് ഫോണുകളോ ഇല്ല. വൈദ്യുതി പോലും ഇല്ലാത്ത വീടുകളിൽ നിന്നും വരുന്ന വിദ്യാർത്ഥികളും കേരളത്തിലുണ്ട്. അവരെ മുന്നിൽ കണ്ട് കൊണ്ടായിരുന്നു റേഡിയോ പാഠശാല എന്ന ലൈവ് പ്രോഗാമിന് ആകാശവാണി ഫയൽ പ്രെപ്പോസലിട്ടു ജൂൺ 17 മുതൽ ആരംഭിക്കുമെന്ന് പ്രമോയും പരസ്യവും ആകാശവാണിയിലൂടെ തന്നെ നൽകിയത്. കുട്ടികൾക്ക് പാഠ്യവിഷയങ്ങളുമായി ബന്ധപ്പെട്ട് സംശയം ചോദിക്കുന്നതിനു മുള്ള അവസരവും ഉണ്ടായിരുന്നു. 


Also read:ലോകത്തിന് ഉടൻ തന്നെ ലഭിക്കും കോറോണ വാക്സിൻ; WHO വെളിപ്പെടുത്തുന്നു...


എന്നാൽ ആകാശവാണിയിൽ ഇത്തരം ഒരു പരിപാടി നടന്നാൽ കേന്ദ്രസർക്കാരിന് അഭിനന്ദനങ്ങൾ ലഭിക്കും എന്ന കാരണത്താൽ ഇടത് പക്ഷ സംഘടനയിൽപെട്ട ഉദ്യോഗസ്ഥരാണ്  ഇത് തടഞ്ഞതിന് പിന്നിലെന്ന് ജി ശ്യാംക്യഷ്ണൻ ആരോപിച്ചു. ഇതിനെ തുടർന്ന് സ്റ്റേഷൻ ഡയറക്ടർ മീരാ റാണിക്ക് പരാതി നൽകുകയും തുടർന്നാണ് തിങ്കളാഴ്ച്ച മുതൽ പരിപാടി ആരംഭിച്ചത്. അസിസ്റ്റന്റ് ഡയറക്ടർ നാരായണൻ നമ്പൂതിരിയാണ് പുതിയ പ്രോഗ്രാം ഇൻചാർജ്. വിദ്യാർത്ഥികൾക്ക് പ്രയോജനം ലഭിക്കുന്ന ഈ പരിപാടി വൈകിപ്പച്ചവർക്കെതിരെ നടപടി വേണമെന്നും, രാഷ്ട്രീയമല്ല രാഷ്ട്രമാണ് വലുതെന്ന സന്ദേശത്തിന്റ മഹത്വം മനസിലാക്കണമെന്നും യുവമോർച്ച നേതാവ് പറഞ്ഞു. സിപിഎം ഫ്രാക്ഷൻ ആകാശവാണി പോലുള്ള സ്ഥാപനങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിന് തടസം നിൽക്കുന്നുവെന്നും. ഇതിനെതിരേ നിയമപരമായും രാഷ്ട്രീയ പരമായും പോരാടുമെന്നും ശ്യാം കൃഷ്ണൻ വ്യക്തമാക്കി.