തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതോടെ ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച ചോദ്യങ്ങളും ഉയർന്നു വരികയാണ്. വിധിക്ക് കോടതിയിൽ നിന്നും സ്റ്റേ ഇല്ലെങ്കിൽ വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് നടക്കും. സ്റ്റേ ലഭിച്ചാൽ മാത്രമെ പ്രശ്നത്തിൽ കോൺഗ്രസ്സിന് ആശ്വസിക്കാൻ വകയുണ്ടാവുകയുള്ളു. സ്റ്റേ ഇല്ലെങ്കിൽ രാഹുൽ ഗാന്ധിക്ക് അടുത്ത എട്ട് വർഷം തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. മുൻകാല പ്രാബല്യത്തിലാണ് രാഹുലിന് അയോഗ്യത നൽകിയുള്ള ഉത്തരവിറങ്ങിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവിൽ മേൽക്കോടതിയെ സമീപിക്കാൻ  30 ദിവസത്തെ സാവകാശം സൂറത്തിലെ കോടതി നൽകിയിട്ടുണ്ടെങ്കിലും അതിന് മുൻപ് തന്നെ ലോക്സഭാ സെക്രട്ടേറിയേറ്റിൽ നിന്നുള്ള ഉത്തരവ് എത്തിയത് കോൺഗ്രസ്സിൽ ശക്തമായ എതിർപ്പുണ്ടാക്കിയിട്ടുണ്ട്. രാജ്യ വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് കേസിൽ കോൺഗ്രസ്സ്. ഇതിന് പ്രതിപക്ഷ പാർട്ടികളും കൂടി പിന്തുണ പ്രഖ്യാപിച്ചതോടെ ശക്തമായ സമര പരിപാടികൾ തന്നെ പ്രതീക്ഷിക്കാം.


ALSO READ: രാഹുൽ ഗാന്ധി അയോഗ്യൻ, ഉത്തരവിറങ്ങി


വെള്ളിയാഴ്ച ഉച്ചയോടെയാണ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി. ലോക്സഭാ സെക്രട്ടേറിയേറ്റിൻറെയാണ് ഉത്തരവ് എത്തിയത്. ഇന്നലെ മുതലാണ് അയോഗ്യത പ്രാബല്യത്തിൽ കൊണ്ട് വന്നത്.2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരു റാലിയിൽ, "എല്ലാ കള്ളന്മാരുടെയും പേരിന് പിന്നില്‍ മോദിയെന്ന പേര് എങ്ങിനെ ഉണ്ടാവുന്നു? എന്ന പരാമർശമാണ് വിവാദമായത്. 


ഇതിന് പിന്നാലെ ബിജെപി നേതാവും സൂറത്തില്‍ നിന്നുള്ള എംഎല്‍എയുമായ പൂര്‍ണേഷ് മോദി മാന നഷ്ടക്കേസ് നൽകുകയായിരുന്നു. വാദം കേട്ട കോടതി രാഹുൽ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും 2 വർഷം തടവിന് വിധിക്കുകയും ചെയ്തു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.