വയനാട്: തന്നെ വന്‍ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കാന്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. മൂന്ന് ദിവസത്തെ മണ്ഡല പര്യടനത്തില്‍ പന്ത്രണ്ടിടങ്ങളില്‍ നടക്കുന്ന റോഡ്‌ ഷോയില്‍ അദ്ദേഹം പങ്കെടുക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് ഉച്ചയ്ക്ക് 1:30 ന് കരിപ്പൂരിലെത്തുന്ന രാഹുല്‍ കാളികാവിലും നിലമ്പൂരിലും എടവണ്ണയിലും അരീക്കോട്ടും റോഡ് ഷോ നടത്തും. കരിപ്പൂര്‍ വിമാനത്താവളം മുതല്‍ കാര്‍ മാര്‍ഗമാണ് യാത്ര.


മറ്റന്നാള്‍ രാഹുല്‍ ഗാന്ധി കളക്ട്രേറ്റിലെ ഫെസിലിറ്റെഷന്‍ സെന്റര്‍ സന്ദര്‍ശിക്കും.  തുടര്‍ന്ന്‍ കല്‍പറ്റ, മാനന്തവാടി, ബത്തേരി എന്നിവിടങ്ങളിലെ റോഡ്‌ ഷോയില്‍ പങ്കെടുക്കും. 


ഞായറാഴ്ച ഈങ്ങാപ്പുഴയിലും മുക്കത്തും സന്ദര്‍ശനം നടത്തുന്ന രാഹുല്‍ ഗാന്ധി ഉച്ചയോടെ ഡല്‍ഹിക്ക് തിരിക്കും എന്നാണ് സൂചന. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി.വേണുഗോപാല്‍ എന്നിവരും രാഹുല്‍ ഗാന്ധിയെ അനുഗമിക്കും.