Rain in Kerala: death toll rises | മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; 23 പേർ മരിച്ചതായി റിപ്പോർട്ട്
ഇടുക്കിയിലെ കൊക്കയാറിലും കോട്ടയത്തെ കൂട്ടിക്കലിലുമാണ് കൂടുതൽ പേർക്ക് ജീവൻ നഷ്ടമായത്
തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയിൽ (Heavy rain in Kerala) ഇതുവരെ മരിച്ചവരുടെ എണ്ണം 23 ആയി. കോട്ടയത്ത് 13 പേരും ഇടുക്കിയിൽ എട്ട് പേരും കോഴിക്കോട് വടകരയിൽ ഒരു കുട്ടിയും മരിച്ചു. ഇടുക്കിയിലെ കൊക്കയാറിലും കോട്ടയത്തെ കൂട്ടിക്കലിലുമാണ് കൂടുതൽ പേർക്ക് ജീവൻ നഷ്ടമായത്.
കൊക്കയാറില്‍ നിന്ന് മൂന്ന് മൃതദേഹം കൂടി കണ്ടെത്തി. രണ്ട് പെണ്‍കുട്ടികളുടെയും ഒരു ആൺകുട്ടിയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കനത്ത മഴയിലും ഉരുൾപൊട്ടലിലും സംസ്ഥാനത്ത് വൻ നാശനഷ്ടങ്ങളും ആളപായങ്ങളുമാണ് ഉണ്ടായത്. കോട്ടയം, ഇടുക്കി ജില്ലകളിലാണ് കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്.
ALSO READ: Kokkayar | കൊക്കയാറിൽ നിന്ന് മൂന്ന് കുട്ടികളുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി
സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. നാലുലക്ഷം രൂപ വീതമാണ് മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ധനസഹായമായി നല്‍കുക. കുടുംബങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും റവന്യൂമന്ത്രി കെ രാജന്‍ പറഞ്ഞു.
സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. അപകട സാഹചര്യങ്ങളിൽ പെടാതിരിക്കാനുള്ള മുൻകരുതലുണ്ടാകണം. വേണ്ടിവന്നാൽ മാറി താമസിക്കാനും അധികൃതരുടെ നിർദേശങ്ങൾ പാലിക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...