Kokkayar | കൊക്കയാറിൽ നിന്ന് മൂന്ന് കുട്ടികളുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി

രണ്ട് പെണ്‍കുട്ടികളുടെയും ഒ‌രു ആൺകുട്ടിയുടെയും മൃതദേഹമാണ് കണ്ടെത്തിയത്

Written by - Zee Malayalam News Desk | Last Updated : Oct 17, 2021, 04:11 PM IST
  • കൂട്ടിക്കലിലും കൊക്കയാറിലും തെരച്ചിൽ തുടരുകയാണ്
  • നാവിക സേന ഹെലികോപ്റ്ററുകളും കരസേനയുടെ നാൽപ്പതം​ഗ സംഘവും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്
  • കൂട്ടിക്കലും കൊക്കയാറും മേഘവിസ്ഫോടനം തന്നെയാണ് പെട്ടെന്നുണ്ടായ കാലാവസ്ഥ മാറ്റത്തിന് കാരണമെന്ന് സ്ഥീരികരിച്ചിരുന്നു
  • കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ അന്തരീഷ പഠന വകുപ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്
Kokkayar | കൊക്കയാറിൽ നിന്ന് മൂന്ന് കുട്ടികളുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി

ഇടുക്കി: കൊക്കയാറില്‍ (Kokkayar) നിന്ന് മൂന്ന് മൃതദേഹം കൂടി കണ്ടെത്തി. രണ്ട് പെണ്‍കുട്ടികളുടെയും ഒ‌രു ആൺകുട്ടിയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. രക്ഷാപ്രവർത്തനം (Rescue operation) പുരോ​ഗമിക്കുകയാണ്. കനത്ത മഴയിലും ഉരുൾപൊട്ടലിലും സംസ്ഥാനത്ത് വൻ നാശനഷ്ടങ്ങളും ആളപായങ്ങളുമാണ് ഉണ്ടായത്. കോട്ടയം, ഇടുക്കി ജില്ലകളിലാണ് കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട്  ചെയ്തത്.

കൂട്ടിക്കലിലും കൊക്കയാറിലും തെരച്ചിൽ തുടരുകയാണ്. നാവിക സേന ഹെലികോപ്റ്ററുകളും കരസേനയുടെ നാൽപ്പതം​ഗ സംഘവും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. കൂട്ടിക്കലും കൊക്കയാറും മേഘവിസ്ഫോടനം തന്നെയാണ് പെട്ടെന്നുണ്ടായ കാലാവസ്ഥ മാറ്റത്തിന് കാരണമെന്ന് സ്ഥീരികരിച്ചിരുന്നു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ അന്തരീഷ പഠന വകുപ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്.

 ALSO READ: CM Pinarayi Vijayan | ജനങ്ങൾ അതീവ ജാ​ഗ്രത പുലർത്തണം; മുൻകരുതലുകൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

ഉപഗ്രഹ ചിത്രങ്ങൾ പരിശോധിച്ചാണ് മേഘവിസ്ഫോടനം നടന്നതായി കണ്ടെത്തിയത്. ഇതാണ് വളരെ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിനും ഉരുൾ പൊട്ടലിനും കാരണമായത്. എന്നാൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇത് ഇതുവരെയും ഇത് സ്ഥീരീകരിച്ചിട്ടില്ല. വിഷയത്തിൽ കൂടുതൽ പഠനം നടത്തിയേക്കും.

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. അപകട സാഹചര്യങ്ങളിൽ പെടാതിരിക്കാനുള്ള മുൻകരുതലുണ്ടാകണം. വേണ്ടിവന്നാൽ മാറി താമസിക്കാനും അധികൃതരുടെ നിർദേശങ്ങൾ പാലിക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News