തിരുവനന്തപുരം: ബന്ധുവായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിൽ പ്രതിക്ക് 60 വര്‍ഷം തടവും ഒന്നര ലക്ഷം രൂപ പിഴയും. തിരുവല്ലം സ്വദേശി വിനീതിനെയാണ് നെയ്യാറ്റിന്‍കര പോക്സോ അതിവേഗ കോടതി ജഡ്ജി കെ.വിദ്യാധരന്‍ ശിക്ഷിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ജാമ്യം അനുവദിച്ച പ്രതിയെ മഫ്തിയിലെത്തി പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു; നെടുമങ്ങാട് കോടതി ഹാളിൽ സംഘർഷം


സംഭവം 2017 ലാണ് നടന്നത്. തിരുവല്ലം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്പെക്ടറായിരുന്ന ആര്‍.സുരേഷ്, ദിലീപ്കുമാര്‍ദാസ് എന്നിവരാണ് അന്വഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി കോടതിയില്‍ ഹാജരായത് സ്പെഷ്യല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ കെ.എസ്. സന്തോഷ്‌കുമാറാണ്. കേസിൽ പ്രോസിക്യൂഷന്‍ 18 സാക്ഷികളെ വിസ്തരിക്കുകയും 25 രേഖകള്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.


Also Read:  നരച്ച മുടി കറുപ്പിക്കാൻ ഈ സൂത്രങ്ങൾ സൂപ്പറാ..!


 


കാഞ്ഞങ്ങാട്ട് ഒരുകുടുംബത്തിലെ മൂന്നുപേർ മരിച്ചനിലയിൽ


ആവിക്കരയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. കാഞ്ഞങ്ങാട്ടെ സൂര്യ വാച്ച് വര്‍ക്‌സ് ഉടമയായ പികെ സൂര്യപ്രകാശ്, ഭാര്യ കെ.ഗീത സൂര്യപ്രകാശിന്റെ അമ്മ കെ.ലീല എന്നിവരെയാണ് ശനിയാഴ്ച രാവിലെ വീട്ടിനുള്ളിൽ മരിച്ചനിലയില്‍ കണ്ടെത്തിയത്.


Also Read: ഒരേ രാശിയിൽ സൂര്യ-ശനി സംയോഗം; ഈ രാശിക്കാരുടെ ബാങ്ക് ബാലൻസ് വർദ്ധിക്കും ഒപ്പം പുരോഗതിയും!


പ്രാഥമിക നിഗമനം അനുസരിച്ചു സൂര്യപ്രകാശ് അമ്മയേയും ഭാര്യയേയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചുവെന്നാണ്.  സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന് വ്യക്തമാക്കുന്ന കുറിപ്പുകൾ സൂര്യപ്രകാശ് എഴുതിവെച്ചതായും സൂചനയുണ്ട്.  ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ എറണാകുളത്തുള്ള മകന്‍ അജയ്പ്രകാശിനെ സൂര്യപ്രകാശ് വിളിക്കുകയും അമ്മമ്മയും അമ്മയും പോയെന്നും ഞാനും പോകുന്നുവെന്ന് പറഞ്ഞതായിട്ടാണ് ബന്ധുക്കള്‍ പറയുന്നത്. ഇതിനു ശേഷം അജയ്പ്രകാശ് വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ആവിക്കരയിലെ സുഹൃത്ത് സൂര്യപ്രകാശും കുടുംബവും താമസിക്കുന്ന വാടകവീട്ടിലെത്തി നോക്കിയപ്പോഴായിരുന്നു മൂവരേയും മരിച്ചനിലയില്‍ കണ്ടത്.


നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.