തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനിക്കേസുകൾ വർധിക്കുന്നു. ഒക്ടോബർ 1 മുതൽ നവംബർ 1 വരെയുള്ള ഒരുമാസക്കാലയളവിൽ 50 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചതെന്നാണ് റിപ്പോർട്ട്. 2023ൽ ഇതുവരെ 220 പേർക്ക് ജീവൻ നഷ്ടമായി. 762 പേർക്കാണ് ഒക്ടോബർ മാസത്തിൽ സംസ്ഥാനത്ത് എലിപ്പനി ബാധിച്ചത്. മഴക്കാലമായതിനാൽ എലിപ്പനി ബാധിക്കുന്നവരുടെ എണ്ണം കൂടാമെന്നും ആളുകൾ ജാ​ഗ്രത പാലിക്കണമെന്നും ആരോ​ഗ്യ വകുപ്പ് പറയുന്നു. കൂടാതെ മലിനജലത്തില്‍ ഇറങ്ങുന്നവര്‍ നിര്‍ബന്ധമായും പ്രതിരോധ മരുന്ന് കഴിക്കണമെന്നും നിർദ്ദേശമുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ 1 മാസത്തിനിടെ പൊലിഞ്ഞ 50 ജീവനിൽ 15 പേരുടെ മരണം എലിപ്പനി മൂലമെന്ന് സ്ഥിരീകരിച്ചപ്പോള്‍ 35 പേരുടെ മരണം എലിപ്പനി ലക്ഷണങ്ങളോടെയാണ് സംഭവിച്ചിരിക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികളിലാണ് രോ​ഗം കൂടുതലായി കണ്ടെത്തിയത്. നായ, പൂച്ച, കന്നുകാലികള്‍ എന്നിവയുടെ മൂത്രത്തിലൂടെയും രോഗാണു പകരാൻ സാധ്യതയുണ്ട്. ശരീരത്തിലെ മുറിവുകളിലൂടെയും നേര്‍ത്ത ശരീരഭാഗങ്ങള്‍ വഴിയും കണ്ണുകള്‍ വഴിയും രോഗാണുക്കള്‍ ഉളളില്‍ക്കടക്കും. 


Also Read: Kerala Rain Alert: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത


 


അതേസമയം കഴിഞ്ഞ ദിവസം പുല്ലമ്പാറയിൽ എലിപ്പനി ബാധിച്ച് ചുമട്ടു തൊഴിലാളി ഷിബു മരിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി 11 മണിയോടുകൂടിയാണ് മരണം സംഭവിച്ചത്. നാലു ദിവസം മുൻപ് പനി ബാധിച്ചതിനെ തുടർന്ന് ഷിബുവിനെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ പനി കൂടിയതിനെ തുടർന്ന് അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു. ഇവിടെ വച്ച് നടത്തിയ പരിശോധനയിലാണ് എലിപ്പനി സ്ഥിതീകരിച്ചത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.